കോവിഡ് 19 പ്രതിരോധം; 1 കോടി രൂപ ധനസഹായം നൽകി നടി സുമലത

Advertisement

കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നത്. സോഷ്യൽ ഡിസ്‌സ്ഥൻസിങ്ങിലൂടെ വീട്ടിൽ ഇരുന്നാണ് ഓരോരുത്തരും കോവിഡ് 19നെതിരെ പോരാട്ടം നടത്തുന്നത്. കോവിഡ് 19 മൂലം വൻ സാമ്പത്തിക നഷ്ടം തന്നെയാണ് ഇന്ത്യ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സിറ്റിസൻ അഷ്വറൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കൊറോണ മൂലം പ്രതിസന്ധിയിൽ കഴിയുന്നവർക്ക് ഒരു കൈതാങ്ങാകുക എന്നത് മാത്രമാണ് ഈ പദ്ധതികൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഒരുപാട് മുൻനിര താരങ്ങൾ പ്രധാന മന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഇതിനോടകം സംഭാവന ചെയ്തു.

Advertisement

പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് നടി സുമലത സംഭാവന ചെയ്തത്. തന്റെ എം.പി ഫണ്ടിൽ നിന്നാണ് താരം ഇത്രെയും വലിയ തുക കേന്ദ്ര സർക്കാരിന് നൽകിയത്. സുമലതയുടെ നന്മനിറഞ്ഞ പ്രവർത്തി നടി ഖുശ്ബുവിലൂടെയാണ് എല്ലാവരും അറിഞ്ഞിരിക്കുന്നത്. സുമലതയെ അഭിനന്ദിച്ചുകൊണ്ട് നടി ഖുശ്ബു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. നിങ്ങൾക്ക് വലിയ ഒരു ഹൃദയമുണ്ടെന്നും ഒരു പൗരൻ എന്ന നിലയും എം.പി എന്ന നിലയിലും ഏറെ മാതൃകയാവുകയാണെന്ന് ഖുശ്ബു പോസ്റ്റിൽ രേഖപ്പെടുത്തുകയുണ്ടായി. ഖുശ്ബുവിന്റെ ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഖുശ്ബുവിന് നന്ദി അറിയിച്ചുകൊണ്ട് നടി സുമലതയും രംഗത്ത് എത്തിയിട്ടുണ്ട്. സംശയമുള്ളവർക്കും വിമര്ശകർക്കും തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നവർക്കും കത്തിൽ വ്യക്തമായി എം.പി ഫണ്ടിൽ നിന്നുള്ള തുകയാണന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള രാഷ്ട്രീയത്തിന്റെയും പുറത്തല്ല ഇത് ചെയ്യുന്നതെന്നും എല്ലാവരും വീടുകളിൽ തന്നെ പരമാവധി കഴിയുക എന്നും താരം നിർദ്ദേശിക്കുകയുണ്ടായി. ഒരു പൗരനെന്ന നിലയിൽ സമൂഹത്തിനായി ചെയ്യേണ്ട കാര്യങ്ങൾ മറക്കാതിരിക്കുക എന്നും സുമലത അവസാനം കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close