ഈ കാരണത്താലാണ് ലൂസിഫർ സിനിമ അനാമോർഫിക്കിൽ ചിത്രീകരിച്ചത്; ക്യാമറാമാൻ സുജിത് വാസുദേവ് വെളിപ്പെടുത്തുന്നു..!

Advertisement

മലയാള സിനിമയിൽ നൂറു കോടി രൂപ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ രണ്ടേ രണ്ടു ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹൻലാൽ- വൈശാഖ് ചിത്രമായ പുലി മുരുകന് ശേഷം ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടിയ ചിത്രവും ലുസിഫെറാണ്. പൃഥ്വിരാജ് സുകുമാരന്റെ ഈ ആദ്യ സംവിധാന സംരഭത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയും ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഉപയോഗിച്ച ഒരു സാങ്കേതിക വിദ്യയെ കുറിച്ച് വിശദീകരിക്കുകയാണ് ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്. അനാമോർഫിക് ഫോര്മാറ്റിലാണ് ലൂസിഫർ എന്ന സിനിമ ചിത്രീകരിച്ചത് എന്നും അതിനു ചില പ്രത്യേക കാരണങ്ങൾ ഉണ്ടെന്നുമാണ് സുജിത് വാസുദേവ് പറയുന്നത്. പണ്ട് അനാമോർഫിക് ഫോർമാറ്റിൽ സിനിമകൾ ഉണ്ടായിട്ടുണ്ട് എങ്കിലും പിന്നീട് അത് ഫുൾ ഫ്രെയിം ഫോര്മാറ്റിലേക്കു മാറുകയായിരുന്നു.

ഫുൾ ഫ്രെയിം ഫോർമാറ്റിൽ മുകളിലും താഴെയുമാണ് സ്ക്രീൻ സ്പേസ് കഴിഞ്ഞിട്ടുള്ള സ്പേസ് വരുന്നത് എങ്കിൽ അനാമോർഫിക് ഫോർമാറ്റിൽ ഇടതും വലതുമാണ് ആ സ്പേസ് ലഭിക്കുന്നത്. ലൂസിഫർ പോലെ ഒരു വലിയ ക്യാൻവാസിലുള്ള പൊളിറ്റിക്കൽ പ്രമേയം ചർച്ച ചെയ്യുന്ന സിനിമകൾ എടുക്കുമ്പോൾ, അതിൽ ഫ്രയിമിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ അനാമോർഫിക് ഫോർമാറ്റ് കൊണ്ട് സാധിക്കും. സിനിമയുടെ മൊത്തത്തിലുള്ള വിശാലമായ ഫോർമാറ്റിനും അനാമോർഫിക് ലെൻസ് ഗുണമായി എന്ന് സുജിത് വാസുദേവ് പറയുന്നു. ഷൂട്ട് ചെയ്ത റേഷ്യോക്കു മാറ്റമില്ലെങ്കിലും സാധാരണ ഗതിയിലുള്ള 2.35 എന്ന പ്രോജെക്ഷൻ റേഷ്യോ മാറ്റി 2.80 എന്ന റേഷ്യോയിലാണ് ലൂസിഫർ പ്രോജെക്ഷൻ നടത്തിയത്. മോഹൻലാലിന്റെ ക്ലോസ് അപ് ഷോട്ടുകളിൽ പോലും അദ്ദേഹം നിറഞ്ഞു നിൽക്കുന്ന ഫ്രയിമിന്റെ അറ്റത്തുള്ളവർ പോലും കട്ട് ആയി പോകാതെ നില നിന്നതും ഇത് കൊണ്ടാണെന്നും സുജിത് വാസുദേവ് വിശദീകരിച്ചു. ഇന്ത്യയിൽ ആദ്യമായി ആവും ഇത്തരം ഒരു പ്രോജെക്ഷൻ റേഷ്യോ ഒരു സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close