സുഡാനി ഫ്രം നൈജീരിയയുടെയും കെ. എൽ 10 പത്തിന്റെയും ഡയറക്ടർമാർ ഒന്നിക്കുന്നു..

Advertisement

ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘സുഡാനി ഫ്രം നൈജീരിയ’. സൗബിൻ നായക വേഷത്തിൽ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം കൈവരിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദ് തിരകഥാകൃത്തായി എത്തുന്ന ചിത്രമാണ് ‘കാക്ക 921’. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത വളരെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത പ്രേമയമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകളുണ്ട്. ഉണ്ണി മുകുന്ദന്റെ കെ. എൽ 10 പത്തിന്റെ സംവിധായകൻ മുഹ്‌സിൻ പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുഹസിനും സക്കറിയയും ചേർന്നാണ്. ചിത്രത്തിന് കുറിച്ചു കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത്.

മുഹ്സിൻ പരാരിയാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഫേസ്ബുക്കിലൂടെ നടത്തിയത്. സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്ത സക്കറിയക്ക് പൂർണ പിന്തുണയുമായി മുഹ്‌സിനും ഉണ്ടായിരുന്നു. സുഡാനി സിനിമയുടെ സംഭാഷങ്ങൾ എഴുതുന്നതിൽ മുഹ്‌സിൻ പങ്കാളിയായിട്ടുണ്ട്. മുഹ്‌സിൻ സംവിധാനം ചെയ്ത കെ. എൽ 10പത്തും സക്കറിയ സംവിധാനം ചെയ്ത സുഡാനിയും ഫുട്‌ബോളിനെ പ്രമേയമാക്കി മലപ്പുറം പഞ്ചാത്തലത്തിലായിരുന്നു ചിത്രീകരിച്ചിരുന്നത്. മലപ്പുറം പഞ്ചാത്തലത്തിൽ തന്നെയാണോ അടുത്ത ചിത്രം എന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായിരിക്കും നായക വേഷം കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇ- ഫോർ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സി.വി സാരഥിയാണ് ‘കാക്ക921’ നിർമ്മിക്കുന്നത്. സൗബിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അമ്പിളി’ എന്ന ചിത്രം നിർമ്മിക്കുന്നത് സാരഥി തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close