സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ല; മോഹൻലാൽ എന്ന മനുഷ്യനെ കുറിച്ച് സുചിത്ര മോഹൻലാൽ..!

Advertisement

മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ കഴിഞ്ഞ ദിവസമാണ് തന്റെ മുപ്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. തമിഴിലെ പ്രശസ്ത നടനും നിർമ്മാതാവുമായ ബാലാജിയുടെ മകൾ സുചിത്രയെ മോഹൻലാൽ വിവാഹം കഴിച്ചത് 1988 ഏപ്രിൽ 28 നു തിരുവനന്തപുരത്തു വെച്ചാണ്. ഇപ്പോഴിതാ തങ്ങളുടെ മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചും മോഹൻലാൽ എന്ന മനുഷ്യനെ കുറിച്ചും സുചിത്ര പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. നാടോടിക്കാറ്റ്, ബോയിങ് ബോയിങ് എന്നീ ചിത്രങ്ങളിലൂടെയാണ് താൻ മോഹൻലാൽ എന്ന നടനെ ആദ്യമായി കാണുന്നത് എന്നും അന്ന് മുതൽ ഒരു നടനെന്ന നിലയിൽ അദ്ദേഹത്തോട് ഇഷ്ടമുണ്ടായിരുന്നു എന്നും സുചിത്ര പറയുന്നു. പിന്നീട് തിരുവനന്തപുരത്തു വെച്ചു ഒരു കല്യാണ ചടങ്ങിൽ നേരിട്ട് കണ്ടപ്പോൾ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയത് എന്നാണ് സുചിത്ര വെളിപ്പെടുത്തുന്നത്. ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് അന്ന് മോഹൻലാൽ ആ വിവാഹ ചടങ്ങിനെത്തിയത്. വീട്ടുകാർ വഴി ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേത് എന്നും സുചിത്ര പറയുന്നു.

വീട്ടിലുണ്ടെങ്കിലും ദൂരെയാണെങ്കിലും സ്‌നേഹത്തോടെയുള്ള കരുതല്‍ ആണ് മോഹൻലാൽ എന്ന ഭർത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണമെന്നു സുചിത്ര പറയുന്നു. എല്ലാവരോടും അദ്ദേഹത്തിന് ആ കരുതൽ ഉണ്ടെന്നും എല്ലാവരോടുമുള്ള സ്നേഹത്തിൽ നിന്നുണ്ടാവുന്ന ആ കരുതൽ അദ്ദേഹത്തിന്റെ സ്വാഭാവിക പ്രകൃതമാണെന്നും സുചിത്ര വിശദീകരിക്കുന്നു. കരുതലിനൊപ്പം തന്നെ തനിക്കു ചേട്ടൻ തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണെന്ന് പറഞ്ഞ സുചിത്ര തനിക്കിഷ്ടമുള്ള ലോകം മുഴുവന്‍ എപ്പോഴും മോഹൻലാൽ എന്ന ഭർത്താവു തന്റെ മുന്നില്‍ തുറന്നു വച്ചു തരുന്നു എന്നും അതില്‍ നിന്ന് എന്തും എപ്പോഴും തനിക്കു എടുക്കാം എന്നും പറയുന്നു. സിനിമയാണ് മോഹൻലാൽ എന്ന മനുഷ്യന്റെ പ്രാണവായു എന്ന് പറയുന്ന സുചിത്ര വെളിപ്പെടുത്തുന്നത് സിനിമയും സുഹൃത്തുക്കളും കഴിഞ്ഞേ കുടുംബം പോലും അദ്ദേഹത്തിന് വരൂ എന്നാണ്. സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ല എന്നും മോഹൻലാലിൻറെ മനസ്സിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വേദന അമ്മ അസുഖമായി കിടപ്പിലായിപ്പോയതാണ് എന്നും സുചിത്ര പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close