കാന്താര ഭയപ്പെടുത്തുന്നെന്ന് രാജമൗലി; എംപുരാന് ഗുണം ചെയ്തെന്ന് പൃഥ്വിരാജ്; വൈറൽ വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മുരളി ഗോപി രചിച്ച ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം പൃഥ്വിരാജ് എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. അതിന് ശേഷം ബ്രോ ഡാഡി എന്ന ഒടിടി സൂപ്പർ ഹിറ്റും മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പൃഥ്വിരാജ് ഇപ്പോഴിതാ അദ്ദേഹത്തെ തന്നെ നായകനാക്കി തന്റെ മൂന്നാമത്തെ ചിത്രവും ഒരുക്കുകയാണ്. എംപുരാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മൂന്ന് ഭാഗങ്ങളുള്ള ലൂസിഫർ സീരിസിലെ രണ്ടാമത്തെ ചിത്രം കൂടിയാണ്. ഒരു വലിയ കാൻവാസിൽ മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് എംപുരാൻ ഒരുക്കുന്നതെന്നാണ് ഇതിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനും രചയിതാവായ മുരളി ഗോപിയും പറയുന്നത്. എന്നാൽ ഈ ചിത്രത്തെ പാൻ ഇന്ത്യൻ ആക്കുന്നത് ഇതിന്റെ പ്രമേയമാണെന്നും അല്ലാതെ ഈ ചിത്രം പാൻ ഇന്ത്യനാക്കാൻ ഇതിൽ ആവശ്യമില്ലാത്ത ഒരു സ്റ്റൈലും കൂട്ടിച്ചേർക്കുന്നില്ല എന്നും ഇരുവരും പറയുന്നു.

ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഈ കാര്യം വെളിപ്പെടുത്തിയത് എങ്കിൽ, പൃഥ്വിരാജ് ഇതേ കാര്യം പറയുന്നത് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ്. ഇപ്പോൾ കാന്താര എന്ന ചിത്രം നേടിയ വിജയം കാണുമ്പോൾ സംവിധായകനെന്ന നിലയിൽ ഭയവും തോന്നുന്നുണ്ട് എന്ന് ഫിലിം കംപാനിയൻ ചർച്ചയിൽ എസ് എസ് രാജമൗലി പറയുമ്പോൾ അതിനോട് കൂട്ടിച്ചേർത്താണ് പൃഥ്വിരാജ് എംപുരാനെ കുറിച്ചും പറയുന്നത്. ഈ ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ചർച്ചകളിൽ അവർ ചോദിക്കുന്നത് ഈ ചിത്രത്തിൽ മോഹൻലാൽ ധരിക്കുന്നത് മുണ്ട് ആണോ എന്നും, ഇതിൽ ബോളിവുഡ് താരത്തിന്റെ അതിഥി വേഷം ഉണ്ടോ എന്നുമൊക്കെയാണെന്നും പാൻ ഇന്ത്യൻ ചിത്രമെന്നാൽ അവരുടെ ചിന്ത അങ്ങനെയാണെന്നുമാണ്. എന്നാൽ കാന്താര നേടിയ വിജയത്തോടെ, കഥാപാത്രങ്ങളുടെ സ്റ്റൈലോ, താരനിരയോ ഒന്നുമല്ല പ്രമേയമാണ് ഒരു ചിത്രത്തെ പാൻ ഇന്ത്യൻ ആക്കുന്നതെന്നത് കൂടുതൽ പേർക്ക് മനസ്സിലാവുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close