![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/03/stylish-star-allu-arjun-grocery-shopping-corona-scare.jpg?fit=1024%2C592&ssl=1)
കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക ജനത ഇപ്പോൾ കഴിയുന്നത്. മരുന്നുകൾ ഒന്നും ഇതുവരെ കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ സെൽഫ് ക്വാറൻറ്റെയ്ൻ ആയി ഇരിക്കുക എന്നതാണ് മാത്രമാണ് പ്രതിവിധി. സോഷ്യൽ ഡിസ്‌സ്ഥൻസിങ്ങിലൂടെ ആരുമായി ഒരു ബന്ധമില്ലാതെ വീടുകളിൽ ഒതുങ്ങി കൂടുകയാണ് ജനങ്ങൾ. വിവിധ മേഖലകളിലെ ജോലികൾ എല്ലാം തന്നെ ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നിർത്തിവെച്ചത് മൂലം സിനിമ താരങ്ങൾ എല്ലാം വീടുകളിൽ തന്നെയാണ്. സിനിമ താരങ്ങളുടെ ബോധവൽക്കരണ വിഡിയോകളും കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ അല്ലു അർജ്ജുനാണ് സോഷ്യൽ മീഡിയയിൽ താരം.
അല്ലു അർജ്ജുൻ സൂപ്പർമാർക്കറ്റിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വീട്ടിലെ ജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പറഞ്ഞു വിടാതെ സ്വയം മാസ്‌ക്ക് ധരിച്ചു ആരെയും അറിയിക്കാതെയാണ് താരം സൂപ്പർമാർക്കറ്റിൽ വന്നിരിക്കുന്നത്. ടി- ഷർട്ടും ഷോട്ട്സുമായി നിൽക്കുന്ന താരത്തെ ആർക്കും ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. ഒരു ആരാധകൻ പകർത്തിയ ചിത്രമാണ് പിന്നീട് വൈറൽ ആയത്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങേണ്ട സാഹചര്യം വരുകയാണെങ്കിൽ മാസ്‌ക് ധരിച്ചു മാത്രം ഇറങ്ങുക എന്ന സന്ദേശം ആ ചിത്രത്തിലൂടെ അല്ലു അർജ്ജുൻ നൽകുന്നുണ്ട്. കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് അല്ലു അർജുൻ ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. കേരളത്തിൽ ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് അല്ലു അർജ്ജുൻ. മലയാളികളുടെ സ്നേഹം അടുത്തറിഞ്ഞിട്ടുള്ള താരം ഒരു പ്രതിസന്ധിഘട്ടം വന്നപ്പോൾ കൈത്താങ്ങായി മുന്നോട്ട് വരുകയായിരുന്നു. 25 ലക്ഷം രൂപയാണ് അല്ലു അർജ്ജുൻ കേരളത്തിലെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.