മികച്ച അഭിപ്രായം കരസ്ഥമാക്കിയതിനോടൊപ്പം നിരവധി അവാർഡുകളും പ്രശംസകളും നേടിയ ചിത്രം ഷട്ടറിന്റെ വിജയത്തിന് ശേഷം ജോയ് മാത്യു വീണ്ടും രചന നിർവഹിച്ച ചിത്രമാണ് അങ്കിൾ. രഞ്ജിത്ത്, പദ്മകുമാർ എന്നിവരുടെ സഹസംവിധായകൻ ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് ദാമോദർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അങ്കിൾ. ചിത്രത്തിൽ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എസ്. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊപ്പിയിൽ തന്റെ മുഖത്തെ ഒളിപ്പിച്ചു, കണ്ണുകളിൽ ദുഖവും പ്രതികാരവും നിറച്ചു മമ്മൂട്ടി അങ്കിളായി എത്തിയ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയ ആദ്യ പോസ്റ്ററിന് തന്നെ മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോൾട് ആൻഡ് പെപ്പെർ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ആദ്യ പോസ്റ്ററിലെ ഈ സ്റ്റൈലൻ ലുക്ക് ആരാധകർക്ക് ഒന്നടങ്കം ആവേശമായി തീർന്നിരിക്കുകയാണ്.
” മൈ ഫാദേർസ് ഫ്രണ്ട് ” എന്ന് ക്യാപ്‌ഷനിൽ ഉള്ളത് പോലെ തന്നെ സുഹൃത്തിന്റെ മകളെ കാണാൻ എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. എന്നാൽ അയാളുടെ യാത്രയിൽ പല നിഘൂടതകളും ഒളിഞ്ഞു കിടന്നിരുന്നു. മമ്മൂട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും പ്രതിനായക പരിവേഷവും ഉള്ള ചിത്രമായിരിക്കും അങ്കിൾ എന്നാണ് അറിയാൻ കഴിയുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മലയാള സിനിമയിലെ ഏറ്റവും മുതിർന്ന ഛായാഗ്രാഹകന്മാരിൽ ഒരാൾ ആയ അളഗപ്പൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വില്ലൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങി മലയാളത്തിലെ പുതു തലമുറ മികച്ച ചിത്രങ്ങൾക്ക് ജീവനേകിയ എഡിറ്റർ ഷമീർ മുഹമ്മദ് തന്നെയാണ് അങ്കിളിനു വേണ്ടിയും എഡിറ്റിംഗ് നിർവഹിക്കുന്നത്. സ്റ്റൈലിഷ് ലുക്കിനൊപ്പം മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ത വേഷവും ആരാധകർക്ക് എന്നും ഓർത്തുവെക്കാനില്ല ചിത്രവും തന്നെ ആയിരിക്കും ഗിരീഷ് ദാമോദർ- ജോയ് മാത്യുവും ഒരുക്കുന്നത് എന്ന് പ്രതീക്ഷിക്കാം.