ബ്രഹ്മാണ്ഡ ചിത്രത്തിൽ നിന്ന് പിന്മാറി ദുൽഖർ, പകരം സൂപ്പർ തരാം സിമ്പു

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ്. തമിഴിലും തെലുങ്കിലും ഒരുപിടി വലിയ ചിത്രങ്ങളിലാണ് ദുൽഖർ സൽമാൻ വേഷമിടുന്നത്. അതിലൊന്നായിരുന്നു കമൽ ഹാസനെ നായകനാക്കി മണി രത്‌നം ഒരുക്കുമെന്ന് പ്രഖ്യാപിച്ച തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാകീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, കമൽ ഹാസനൊപ്പം ദുൽഖർ സൽമാൻ, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരും വേഷമിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിൽ നിന്നും ദുൽഖർ പിന്മാറി എന്ന വാർത്തകളാണ് വരുന്നത്. ദുൽഖർ സൽമാനൊപ്പം ജയം രവിയും ഈ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് സൂചന.

ചിത്രീകരണം ആരംഭിക്കാൻ വൈകിയതോടെ ഇരുവരുടേയും ഡേറ്റ് ക്ലാഷ് ആയതാണ് പിന്മാറ്റത്തിന് കാരണമെന്നറിയുന്നു. ദുൽഖർ സൽമാന് പകരം തമിഴ് സൂപ്പർ തരാം സിമ്പു ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ പറയുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. അൻപ്- അറിവ് ടീമാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുക. ഇപ്പോൾ തെലുങ്കിൽ ലക്കി ഭാസ്കർ എന്ന ചിത്രം ചെയ്യുന്ന ദുൽഖർ, ബാലയ്യ നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ അതിഥി വേഷം ചെയ്യുമെന്നും വാർത്തകളുണ്ട്. സൂര്യ- സുധ കൊങ്ങര ടീമിന്റെ പുതിയ ചിത്രം, സെൽവമണി സെൽവരാജ് ഒരുക്കുന്ന കാന്ത, കാർത്തികേയൻ വേലപ്പൻ ഒരുക്കാൻ പോകുന്ന ഗോലി എന്നിവയാണ് ദുൽഖർ ഇനി തമിഴിൽ ചെയ്യാൻ പോകുന്നത്. സീതാ രാമത്തിന് ശേഷം ഹനു രാഘവപ്പുടി ഒരുക്കാൻ പോകുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ ദുൽഖർ അതിഥി താരമായി എത്തുമെന്നും വാർത്തകളുണ്ട്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close