താനും മോഹൻലാലും അല്ല നായകന്മാർ, കഥയാണ് യഥാർത്ഥ ഹീറോ എന്ന് മമ്മൂട്ടി..!

Advertisement

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോൾ എന്ന ചിത്രത്തിന് ശേഷം പ്രശസത സംവിധായിക വിധു വിന്‍സന്റ് ഒരുക്കിയ സ്റ്റാൻഡ് അപ്പ് എന്ന സിനിമ പ്രദർശനത്തിന് തയ്യാറായി കഴിഞ്ഞു. മൂന്ന് ദിവസം മുൻപ് ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് നടന്നത്. രജിഷാ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനും നിർമ്മാതാവും വിതരണക്കാരനുമായ ആന്റോ ജോസഫും ചേർന്നാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചടങ്ങിലെ മുഖ്യാതിഥി ആയെത്തിയത്. വിധു ഈ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപെട്ടു എത്തിയ സമയത്തു, ഈ ചിത്രം നമ്മുക്ക് ഒരുമിച്ചു നിർമ്മിച്ചാലോ എന്ന് താൻ ആന്റോ ജോസഫിനോട് ചോദിച്ചപ്പോൾ കഥ പോലും കേൾക്കാതെ അടുത്ത നിമിഷം തന്നെ ആന്റോ ജോസഫ് സമ്മതം മൂളുകയായിരുന്നു എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ശേഷം സംസാരിച്ച ആന്റോ ജോസഫ് അത് ശെരി വെച്ച് കൊണ്ട് തന്നെയാണ് സദസ്സിനെ അഭിമുഖീകരിച്ചത്. ഈ ചിത്രത്തിൽ ഒരു വലിയ നായകൻ ഇല്ല എന്നും, അതുകൊണ്ട് തീയേറ്ററുകളിൽ ഈ ചിത്രം എത്രമാത്രം വലിയ വിജയം ആവും എന്ന കാര്യത്തിൽ തനിക്കു ഉറപ്പൊന്നും തരാൻ പറ്റില്ല എന്ന് വിധു വിൻസെന്റ് പറഞ്ഞിരുന്നു എന്നും ആന്റോ ജോസഫ് പറയുന്നു. താൻ തന്റെ സിനിമാ ജീവിതത്തിൽ ഗുരുക്കന്മാരായി കാണുന്ന രണ്ടു പേർ മമ്മൂട്ടിയും രഞ്ജി പണിക്കരും ആണെന്നും ഒരിക്കൽ മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകൾ ആണ് ഈ സിനിമയുമായി മുന്നോട്ടു പോകാൻ തനിക്കു പ്രചോദനം ആയതെന്നും ആന്റോ പറഞ്ഞു.

Advertisement

സിനിമയിലെ യഥാർത്ഥ നായകൻ അതിന്റെ കഥ ആണെന്നും, അല്ലാതെ താനോ മോഹൻലാലോ അല്ല യഥാർത്ഥ ഹീറോ എന്നും ആണ് മമ്മൂട്ടി പറഞ്ഞത് എന്ന് ആന്റോ ജോസഫ് വെളിപ്പെടുത്തി. അത്കൊണ്ടാണ് സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഉള്ള ടേക്ക് ഓഫ് പോലെ ഉള്ള ചിത്രങ്ങൾ താൻ നിർമ്മിച്ചത് എന്നും ആന്റോ ജോസഫ് പറയുന്നു. ഇനിയും തങ്ങളുടെ പ്രൊഡക്ഷൻ ഹൗസിന്റെ വാതിൽ വിധുവിനു വേണ്ടി തുറന്നിട്ടിരിക്കുകയാണ് എന്നും ആന്റോ ട്രൈലെർ ലോഞ്ച് വേളയിൽ പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close