കമ്മാരസംഭവത്തിൽ ശക്തനായ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ സംസ്ഥാന പുരസ്‌കാര ജേതാവ് ഇന്ദ്രൻസ്

Advertisement

മലയാളികളുടെ പ്രിയങ്കരനായ നടൻ, ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് സുരേന്ദ്രനായെത്തുന്ന കമ്മാരസംഭവത്തിലെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ചരിത്ര കഥ പറയുന്ന കമ്മാരസംഭവത്തിൽ ഒരു നേതാവായാണ് ഇന്ദ്രൻസ് എത്തുന്നത്. ഇന്ത്യൻ ലിബറേഷൻ ആർമി എന്ന സംഘടനയുടെ പടനായക സ്ഥാനം സ്വപ്നം കണ്ടു കഴിയുന്ന സുരേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. ഖദർ ധരിച്ചു നരച്ച മുടിയുമായി എത്തിയ ഇന്ദ്രൻസ് ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറി. ആട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം അവസാനമായി ഒരു രാഷ്ട്രീയ നേതാവിന്റെ വേഷം ചെയ്തിട്ടുള്ളത്. പി. പി. ശശി എന്ന ചിത്രത്തിലെ കഥാപാത്രം ചിരിയുണർത്തുകയും ഒപ്പം ഇന്ദ്രൻസിന്റെ മികച്ച ഹാസ്യ കാഥാപാത്രങ്ങളിൽ ഒന്നുമായി മാറുകയുമുണ്ടായി. ചൂതാട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ കാൽവെപ്പ് നടത്തിയ അദ്ദേഹം പിന്നീട് മുപ്പത്തിയേഴ് വർഷത്തോളം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ സജീവമായി നിന്നു. ഹാസ്യ കഥാപാത്രങ്ങളോടൊപ്പം തന്നെ മറ്റ് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അഭിനയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് പിന്നീടങ്ങോട്ട് മലയാളികൾക്ക് കാണാനായത്. ഈ പ്രകടനത്തിന്റെ അംഗീകാരമായിരുന്നു കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള അവാർഡും.

Advertisement

ഒരു പോസ്റ്ററുകളിലും നിലവാരം കാത്തുസൂക്ഷിക്കുന്ന, അതിലൂടെ പ്രതീക്ഷ ഇരട്ടിയാക്കിപ്പിക്കുന്ന ചിത്രമായി മാറുകയാണ് കമ്മാരസംഭവം. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ട്രൈലർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ബ്രിട്ടീഷ് കാലഘട്ടം ചർച്ചയാക്കുന്ന ചിത്രം ബിഗ് ബജറ്റിൽ ഒരുക്കുന്നത് ഗോകുലം ഗോപാലനാണ്. നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകൻ. ദിലീപിനൊപ്പം തമിഴ് സൂപ്പർ താരം സിദ്ധാർഥും ചിത്രത്തിലുണ്ട്. ശ്വേതാ മേനോൻ, മുരളി ഗോപി, ബോബി സിംഹ, നമിത പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുനിൽ കെ. എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം വിഷുവിനു തീയറ്ററുകളിലേക്ക് എത്തും

Advertisement

Copyright © 2017 onlookersmedia.

Press ESC to close