ജനപ്രീതിയില്‍ മുന്നിലായത് മിന്നല്‍ മുരളി; അവാർഡ് നഷ്ടപ്പെടാൻ കാരണമിത്

Advertisement

കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 രണ്ടു ദിവസം മുൻപാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്തതും സെൻസർ ചെയ്തതുമായ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് നിർണ്ണയിക്കപ്പെട്ടത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയർമാനായുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ബിജു മേനോൻ, ജോജു ജോർജ്, രേവതി, ദിലീഷ് പോത്തൻ തുടങ്ങിയവർ മികച്ച നടൻ, നടി, സംവിധായകൻ എന്നിവർക്കുള്ള അവാർഡുകൾ യഥാക്രമം നേടിയെടുത്തപ്പോൾ മികച്ച ചിത്രത്തിനുള്ള അവാർഡ് ആവാസവ്യൂഹവും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള അവാർഡ് ഹൃദയവും നേടിയെടുത്തു. ഇന്ദ്രൻസ് നായകനായ റോജിൻ തോമസ് ചിത്രം ഹോം അവാർഡിന് പരിഗണിച്ചില്ല എന്നുള്ള ആരോപണം ഇപ്പോൾ ചർച്ചയാവുകയാണ്. നിർമ്മാതാവ് വിജയ് ബാബു സ്ത്രീപീഡന കേസിൽ അകപ്പെട്ടത് കൊണ്ടാണ് ഹോം പരിഗണിക്കാതെയിരുന്നതെന്നാണ് ആരോപണം. എന്നാൽ ഹോം പരിഗണിച്ചിരുന്നുവെന്നാണ് ജൂറി വ്യക്തമാക്കുന്നത്.

Advertisement

കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിക്കായിരുന്നുവെന്നും, എന്നാൽ ചിത്രം ഒടിടി റിലീസ് ആയതു കൊണ്ടാണ് ആ അവാർഡ് ലഭിക്കാതെയിരുന്നതെന്നും അവർ വ്യക്തമാക്കി. മിന്നൽ മുരളി, ഹോം, ഹൃദയം എന്നിവയായിരുന്നു ഈ മത്സരത്തിൽ അവസാന റൗണ്ടിൽ ഉണ്ടായിരുന്നതെന്നും ഹോമിനെക്കാൾ പിന്തുണ ഈ അവാർഡിന് മിന്നൽ മുരളിക്ക് ലഭിച്ചെന്നും അവർ വ്യക്തമാക്കി. എന്നാൽ നിയമ പ്രകാരം തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്കാണ് ഈ അവാർഡ് കൊടുക്കേണ്ടത് എന്നതിനാൽ ഹൃദയത്തിന് അവാർഡ് ലഭിക്കുകയായിരുന്നു. ഹോമും ഒടിടി റിലീസായിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി വലിയ ജനപ്രീതി നേടിയ ചിത്രമാണ്. നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇത്തവണ മിന്നല്‍ മുരളി നേടിയെടുത്തത്. മികച്ച പിന്നണി ഗായകന്‍ – പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍), വിഷ്വല്‍ എഫക്ട്‌സ് – ആന്‍ഡ്രൂ ഡിക്രൂസ്, ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ്, വസ്ത്രാലങ്കാരം – മെല്‍വി കെ എന്നിവരാണ് മിന്നല്‍ മുരളിയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close