മലയാള സിനിമയിൽ നിന്ന് ആ കാര്യമാണ് പഠിക്കേണ്ടത്‌; എസ് എസ് രാജമൗലി പറയുന്നു..!

Advertisement

ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഈ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടും അതിഥി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ഒളിവിയ മോറിസ്, സമുദ്രക്കനി, അല്ലിസോൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല, രാഹുൽ രാമകൃഷ്ണ, എഡ്‌വേഡ്‌ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പേർളി മാണിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജമൗലി വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും താന്‍ ചിലത് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Advertisement

പല ഇന്‍ഡസ്ട്രികളില്‍ നിന്നായി സിനിമയുടെ വിവിധ വശങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ബാക്ക്ഗ്രൗണ്ട് ആക്ടേഴ്‌സിനെ അല്ലെങ്കിൽ ജൂനിയര്‍ ആർട്ടിസ്റ്റുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്കറിയേണ്ടത് എന്നാണ് രാജമൗലി പറയുന്നത്. കാരണം അങ്ങേയറ്റം പ്രൊഫഷണൽ ആയാണ് അവർ അഭിനയിക്കുന്നത് എന്നും രാജമൗലി പറയുന്നു. ഇങ്ങനെ പുറകിൽ പ്രത്യക്ഷപ്പെടുന്ന ആർട്ടിസ്റ്റുകൾ വലിയ അഭിനേതാക്കളാണെന്നോ ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റുകളാവാൻ ഇവര്‍ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും താൻ കരുതുന്നില്ല എന്നാണ് രാജമൗലി വിശദീകരിക്കുന്നത്. പക്ഷെ അവര്‍ ചെയ്യുന്നത് വളരെ പെർഫെക്റ്റാണെന്നും അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് തനിക്കു കണ്ട് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മോഹൻലാൽ നായകനായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ തനിക്കു സംവിധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close