ഓസ്കാറിൽ തിളങ്ങാൻ ആർ ആർ ആർ; പ്രവചനങ്ങളിൽ മുന്നിൽ രാജമൗലി ചിത്രം

Advertisement

ഏറ്റവും പുതിയ ഓസ്കാർ അവാർഡ് പ്രവചനങ്ങളിൽ മുന്നിട്ട് നിന്ന് കൊണ്ട് ഒരിക്കൽ കൂടി ശ്രദ്ധ നേടുകയാണ് ഇന്ത്യൻ ചിത്രമായ ആർ ആർ ആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ട് വരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ചില സിനിമ നിരീക്ഷകരാണ് ഈ ചിത്രം ഓസ്കാർ മത്സരത്തിൽ മുൻപന്തിയിൽ തന്നെയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഓസ്കാർ അന്തിമ പട്ടികയൊന്നും ഇപ്പോഴും ആയിട്ടില്ലെങ്കിലും ആർ ആർ ആർ അന്തിമ പട്ടികയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് പുറത്ത് വരുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച ഗാനം എന്നീ വിഭാഗങ്ങളാണ് ഈ ചിത്രം അവാർഡിന് മത്സരിക്കുന്നതെന്നാണ് സൂചന.

മികച്ച നടനുള്ള മത്സരത്തിൽ ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നീ രണ്ടു പേരും ഉണ്ടെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത ആർ ആർ ആർ ആയിരം കോടി ക്ലബിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രമാണ്. ഇന്ത്യയിലും വിദേശത്തും സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, സമുദ്രക്കനി, ഒളിവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിട്ടുണ്ട്. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close