ആ സീക്വൻസ് ഷൂട്ട് ചെയ്യാൻ പ്രതിദിനം ചെലവായത് 75 ലക്ഷം രൂപ; രാജമൗലി വെളിപ്പെടുത്തുന്നു..!

Advertisement

തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ പുതിയ ചിത്രമാണ് ആർ ആർ ആർ. ഈ ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം കോവിഡ് വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക് റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സംവിധായകൻ എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ബാഹുബലി സീരിസ് രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചരിത്ര പശ്‌ചാത്തലമുള്ള ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും ആണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഇടവേള സീൻ ഷൂട്ട് ചെയ്യാൻ എടുത്ത ചിലവിനെ കുറിച്ചാണ് ഇപ്പോൾ രാജമൗലി വെളിപ്പെടുത്തുന്നത്.

65 രാത്രികളിലായാണ് ആർ ആർ ആറി ന്റെ ഇടവേള സീക്വൻസ് ഷൂട്ട് ചെയ്തത് എന്നും അതിനു പ്രതിദിനം ഏകദേശം 75 ലക്ഷം രൂപയാണ് ഓരോ ദിവസവും ചെലവ് വന്നതെന്നുമാണ് അദ്ദേഹം അടുത്തിടെ ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 400 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും കൂടി പങ്കെടുത്ത സീൻ ആയിരുന്നു ഇതിന്റെ ഇടവേള രംഗം എന്നാണ് അദ്ദേഹം പറയുന്നത്. ശ്രീകർ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇതിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും. അഞ്ചു ഭാഷകളിൽ ആയി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രത്തിനായി പ്ലാൻ ചെയ്തത്.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close