മലയാള സിനിമയിൽ നായകനായും ഹാസ്യ താരമായും ഒരുപാട് വർഷങ്ങൾ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ശ്രീനിവാസൻ. തിരകഥാകൃത്തായും നിർമ്മാതാവായും സംവിധായകനായും അദ്ദേഹം ഒരുപാട് പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. 1977 ൽ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഉറിയടി, ലൗവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലാണ് താരം അവസാനമായി അഭിനയിച്ചത്. മോഹൻലാലിനെ കുറിച്ചു ഒരു പഴയ അഭിമുഖത്തിൽ ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആൻഡമാനിലേക്ക് മോഹൻലാൽ ചിത്രമായ കാലാപ്പാനിയിൽ അഭിനയിക്കാൻ പോകുന്നതിന് മുമ്പ് നടന്ന രസകരമായ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
ആൻഡമാനിലേക്ക് പോകുന്നതിന് കുറച്ചു ദിവസം മുൻപ് ഭയങ്കര പുറം വേദനയായി കോഴിക്കോടിലെ ഒരു ഹോട്ടലിൽ ആയിരുന്നു എന്നും ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും ഒരു ഫലം ഉണ്ടായിരുന്നില്ല എന്ന് ശ്രീനിവാസൻ വ്യക്തമാക്കി. ഡോക്ടറിനെ കാണിച്ചതിന് ശേഷം ശരീര ഭാഗങ്ങൾ റീയാക്റ്റ് ചെയ്യുന്നില്ല എന്നും ഭയങ്കര കുഴപ്പം ആണെന്നും ഡോക്ടർ പറഞ്ഞുവെന്നും ശ്രീനിവാസൻ സൂചിപ്പിക്കുകയുണ്ടായി. മദ്രാസിൽ പോയി എം.ആർ.ഐ സ്കാൻ നടത്താനാണ് ഡോക്ടർ നിർദ്ദേശിച്ചതും കൈയിൽ പൈസ ഇല്ലാത്തതുകൊണ്ട് എം.ആർ.ഐ സ്കാൻ ചെയ്യാതെ കാലാപാനിയുടെ സൈറ്റിലേക്ക് നേരിട്ട് പോവുകയായിരുന്നു എന്ന് ശ്രീനിവാസൻ അഭിമുഖത്തിൽ പറയുകയുണ്ടായി. ആൻഡമാനിൽ എത്തിയപ്പോൾ തന്നെ നടക്കാനും ഇരിക്കാനും വയ്യാതെ ആയിയെന്നും മോഹൻലാൽ വിശദമായി എന്താണ് കാര്യമെന്ന് തിരക്കിയെന്നും താരം പറയുകയുണ്ടായി. മോഹൻലാൽ പുറംവേദനയുടെ എക്സ്പേർട്ട് ആണെന്നും പല സ്ഥലങ്ങളിൽ പുറംവേദനയ്ക്ക് ചികിൽസിക്കാൻ പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാടോടിക്കാറ്റിന്റെ സമയത്ത് മോഹൻലാലിന് നടുവേദന ഉണ്ടായെന്നും വേറെ ചില ആളുകൾ പുറംവേദന ഉണ്ടായാൽ സൂപ്പർസ്റ്റാർ ആവുകുമെന്ന് ആ കാലത്ത് പറഞ്ഞിരുന്നു എന്ന് ശ്രീനിവാസൻ വ്യക്തമാക്കി. മോഹൻലാലിന് പുറംവേദന വന്നതുകൊണ്ടാണ് സൂപ്പർസ്റ്റാർ ആയതെന്നും അങ്ങനെയെങ്കിൽ അങ്ങനെ തന്നെ പുറംവേദന നിന്നോട്ടെ എന്ന് താനും വിചാരിച്ചു എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. ഒടുക്കം മോഹൻലാൽ നൽകിയ ഒരു മരുന്നിൽ പുറംവേദന പെട്ടന്ന് മാറിപോവുകയായിരുന്നു എന്ന് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.