തളത്തിൽ ദിനേശന്റെ രോഗം മാറ്റിയത് ശ്രീനിവാസനുമല്ല ഡോക്ടർമാരുമല്ല, പകരം തീയേറ്ററുകാർ

Advertisement

പ്രശസ്ത മലയാള നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വടക്കുനോക്കി യന്ത്രം. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം റിലീസ് ചെയ്തത് 31 വർഷം മുൻപ് 1989 ലാണ്. ശ്രീനിവാസൻ, പാർവതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ ഇവർ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രങ്ങളുടെ പേരാണ് യഥാക്രമം തളത്തിൽ ദിനേശൻ, ശോഭ എന്നിവ. ഭാര്യയെ സംശയിക്കുന്ന രോഗമുള്ള ഒരു ഭർത്താവായാണ് ശ്രീനിവാസന്റെ ദിനേശനെന്ന കഥാപാത്രം ഈ ചിത്രത്തിലെത്തിയിരിക്കുന്നതു. ഭാര്യക്ക് തന്നേക്കാൾ സൗന്ദര്യം കൂടുതലാണ് എന്ന അപകർഷതാബോധം കൊണ്ട് തന്നെ അയാൾ ചെയ്യുന്ന ഓരോ പ്രവർത്തിയും വലിയ പ്രശ്നങ്ങളിലാണ് ചെന്നെത്തുന്നത്. ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ തളത്തിൽ ദിനേശൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തുന്നുണ്ടെങ്കിലും അയാളിൽ രോഗം ഒളിച്ചിരിപ്പുണ്ട് എന്ന സൂചന നൽകുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാൽ പല തീയേറ്ററുകളിലും ഈ രംഗം മുറിച്ചു മാറ്റിയാണ് ചിത്രം പ്രദർശിപ്പിച്ചത്. ചികിത്സയിലൂടെ രോഗമുക്തി നേടിയ ദിനേശൻ വീട്ടിലെത്തിയതിനു ശേഷം വീണ്ടും അസ്വസ്ഥത നിറഞ്ഞ മനസ്സുമായി രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കു പുറത്തേക്ക് ടോർച്ച് അടിക്കുന്ന രംഗത്തോടെയാണ് സംവിധായകൻ ഈ ചിത്രമവസാനിപ്പിച്ചിരിക്കുന്നതു.

എന്നാൽ, രോഗം ഭേദമായ ദിനേശൻ, തെറ്റിപ്പിരിഞ്ഞുപോയ ശോഭയെ തിരിച്ചു വിളിച്ചു തന്നോട് ചേർത്തുനിർത്തി പുതിയൊരു ജീവിതം ആരംഭിക്കുന്നിടത്താണ് തിയ്യറ്ററിൽ സിനിമ അവസാനിക്കുന്നത്. പക്ഷെ ഇപ്പോൾ ലഭിക്കുന്ന ഓൺലൈൻ പ്രിന്റുകളിലും വടക്കുനോക്കിയന്ത്രത്തിന്റെ സിഡികളിലുമെല്ലാം തീയേറ്ററുകളിൽ നിന്ന് മുറിച്ചു മാറ്റിയ അവസാന സീൻ കാണാം. ശുഭപര്യവസായിയായ കഥകൾ സ്വീകരിക്കാനാണ് അന്നൊക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നത് എന്ന ന്യായമാണ് ആ സീൻ മുറിച്ചു മാറ്റിയ തീയേറ്ററുകാർ അന്ന് പറഞ്ഞത് എന്നാണ് ശ്രീനിവാസൻ ഓർത്തെടുക്കുന്നതു. വടക്കുനോക്കിയന്ത്രം കണ്ട അന്നത്തെ സംവിധായക സുഹൃത്തുക്കളും ചില അഭ്യുദയകാംക്ഷികളുമെല്ലാം ശ്രീനിവാസനോട് പറഞ്ഞതും അത്തരമൊരു ക്‌ളൈമാക്‌സ് ആവശ്യമില്ലായിരുന്നു എന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close