ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്, തിരക്കഥ എഴുതിയത് ധ്യാൻ ശ്രീനിവാസൻ

Advertisement

ഒരിടവേളയ്ക്ക് ശേഷം നടന്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ വീണ്ടും സജീവമാവുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്ന തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് താരം കുറച്ച് കാലമായി ചലചിത്ര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജിത്തും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ശ്രീനിവാസനെ കൂടാതെ ധ്യാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, ജൂഡ് ആന്‍റണി, സുധീഷ്, ജീവ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Advertisement

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ഡോണ്‍ വിന്‍സന്‍റ്, ആനന്ദ് മധുസൂദനന്‍ എന്നിവരാണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ആനന്ദ് മധുസൂദനനാണ് നിര്‍വഹിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍, പവി ജുവൈസ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close