‘എനിക് കംഫോര്‍ട്ടായിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്’, ബോഡി ഷേയ്മിങ്ങിനെ കുറിച്ച് ഹണി റോസ്

Advertisement

മലയാളത്തിന്‍റെ മുഖ്യധാര നായികമാരില്‍ ഒരാളാണ് ഹണി റോസ്. വസ്ത്രത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ താരത്തിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉദ്ഘാടന വേദിലെ സ്ഥിരം സാന്നിധ്യമാണെന്നും അത്തരം ചടങ്ങുകളില്‍ അവര്‍ മാന്യമായ വസ്ത്രമല്ല ധരിക്കുന്നതെന്ന് തരത്തിലുള്ള കമന്‍റുകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ.

എന്നാല്‍ തനിക്ക് കംഫോര്‍ട്ടായിട്ടുള്ള വസ്ത്രമാണ് താന്‍ ധരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്‍റ് തന്നെ ബാധിക്കാറില്ലെന്നും ഹണി റോസ് ബിഹൈന്‍റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താനിക്കെതിരെ വളരെ ചെറിയ ശതമാനം ആളുകളാണ് ഇത്തരം മോശം കമന്‍റുമായി എത്തുന്നത്. അതിപ്പോള്‍ താനൊരു പര്‍ദ്ദയിട്ടിട്ടു പോയാലും തനിക്കെതിരെ അവര്‍ കമന്‍റിടും.

Advertisement

തന്നോട് ഒരാളും നേരിട്ട് വന്ന് ഇത്തരം പരാമര്‍ശനങ്ങള്‍ നടത്തിയിട്ടില്ല. ഉദ്ഘാടന വേദികളില്‍ പോകുന്നുണ്ടെങ്കില്‍ അവര്‍ വിളിച്ചിട്ടാണ് പോകുന്നത്. ഞാന്‍ ഇട്ടു വരുന്ന വസ്ത്രത്തില്‍ അവര്‍ക്കും ചുറ്റുമുള്ള ആളുകള്‍ക്കും പ്രശ്നമില്ല. പിന്നെ ഫോണിനുള്ളിലുള്ള ചെറിയൊരു ശതമാന ആളുകള്‍ക്കാണ് പ്രശ്നമെന്നും താരം പറഞ്ഞു.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് ഹണിയിടേതായി മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന വീരഹംസ റെഡ്ഡിയാണ് പുറത്തിറങ്ങാന്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം. ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം(ഹണി റോസ്)

Advertisement

Copyright © 2017 onlookersmedia.

Press ESC to close