മലയാളത്തിലെ പ്രശസ്ത നടനായ മുകേഷിന്റെ ആദ്യ ഭാര്യയായ സരിതയിൽ അദ്ദേഹത്തിന് ജനിച്ച മകനാണ് ശ്രാവൺ. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവൺ മുകേഷ് മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. എന്നാൽ അതിനു ശേഷം ഒരുപാട് ചിത്രങ്ങളിൽ ഈ യുവ നടനെ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളി ആണ് ശ്രാവൺ മുകേഷ്. കോവിഡ് കാലത്ത് ഉറങ്ങാതിരുന്ന് സേവനം ചെയ്തിട്ടുള്ള ഈ യുവാവ് പറയുന്നത് സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് അമ്മ സരിത നൽകിയ ഉപദേശം എന്നാണ്. ഡോക്ടർ കൂടിയായ ഈ യുവാവിന് ഒരുപാട് കോവിഡ് പോരാട്ടത്തിന്റെ കഥകൾ പറയാനുണ്ട്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ശ്രാവൺ തന്റെ അനുഭവങ്ങളും അമ്മ നൽകിയ ഉപദേശവും പങ്കു വെച്ചത്. ശ്രാവണിന്റെ അമ്മ സരിതയും പണ്ട് മലയാളത്തിലെ പ്രശസ്ത നടിയായിരുന്നു.
കല്യാണം എന്ന ചിത്രത്തിന് ശേഷവും കുറെയേറെ സിനിമ ചർച്ചകൾ ഉണ്ടായിരുന്നു എങ്കിലും അമ്മയുടെ ഉപദേശമാണ് തല്ക്കാലം സിനിമ മാറ്റി വെച്ച് കോവിഡ് പോരാട്ടത്തിന് ഇറങ്ങാൻ ഉള്ള ഊർജവും പ്രചോദനവും നൽകിയത് എന്നും ശ്രാവൺ മുകേഷ് പറയുന്നു. റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ഉന്നതരായ അറബികൾ പുലർത്തുന്ന മര്യാദ നമ്മൾ ഇന്ത്യക്കാർ പലപ്പോഴും കണ്ടു പഠിക്കണം എന്നും ശ്രാവൺ അഭിപ്രായപ്പെടുന്നുണ്ട്. ശ്രാവണിന്റെ അച്ഛൻ മുകേഷ് ഇപ്പോൾ രണ്ടാം വട്ടവും കൊല്ലം എം എൽ എ ആയിരിക്കുകയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരേ സമയം തന്നെ സജീവവുമാണ് മുകേഷ്. ഇനി ഒരു തമിഴ് സിനിമയിലാണ് ശ്രാവൺ നായകനായി എത്താനൊരുങ്ങുന്നതു.