മകന്റെ ഷർട്ട് ചോദിച്ചെത്തിയ കൂട്ടുകാരനെ തമിഴകത്തിലെ ഏറ്റവും വലിയ താരമാക്കി മാറ്റിയ എസ്.പി.ബി

Advertisement

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യൻ സിനിമ ലോകത്തെ നടുക്കിയിരിക്കുകയാണ്. ഗായകനായും, അഭിനേതാവാനും, ഡബ്ബിങ് ആര്ടിസ്റ്റായും സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 16 ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഓഗസ്റ്റിലാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അടുത്തിടെ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് എന്ന് തെളിഞ്ഞെങ്കിലും ഇപ്പോൾ ശ്വാസകോശത്തിലെ പ്രശ്നം മൂലമാണ് മരണമടഞ്ഞത്. ഒരുപാട് താരങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളും, വിഡിയോകളും, അഭിമുഖങ്ങളും പങ്കുവർച്ചു ആദരവ് സൂചിപ്പിച്ചിരുന്നു. തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്തിനെ സിനിമയിലേക്ക് കൈപിടിച്ചു കേറ്റുന്നതിൽ എസ്.പി.ബി വഹിച്ച പങ്ക് പഴയ ഒരു അഭിമുഖത്തിൽ പരാമര്ശിക്കുന്നുണ്ട്.

ബിഹൈൻസ് വുഡ്സിന് പഴയ നൽകിയ അഭിമുഖത്തിലാണ് എസ്പിബി ഇക്കാര്യം പറയുന്നത്. അജിത്തിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അജിത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആയിരുന്നു എങ്കിലും അതിന് മുമ്പ് ഒരു തെലുഗ് ചിത്രത്തിൽ അജിത്ത് അഭിനയിച്ചിട്ടുണ്ടെന്നും എസ്.പി ബി വ്യക്തമാക്കി. പ്രേമ പുസ്തകം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആ ചിത്രത്തിലേക്ക് അജിത്ത് വരാനുള്ള കാരണവും എസ്.പി.ബി യുടെ പങ്കിനെ കുറിച്ചും അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. അജിത്തും തന്റെ മകൻ ചരനും അടുത്ത സുഹൃത്തുക്കൾ ആണെന്നും വീട്ടിലൊക്കെ എന്നും അജിത് കളിക്കാൻ വരാറുണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ ഒരു പരസ്യത്തിൽ അഭിനയിക്കാനായി ചരണിന്റെ ഷർട്ട് ചോദിച്ച് അജിത് വീട്ടിൽ വന്നുവെന്നും അന്നാണ് ആ സുന്ദരനായ കൊച്ചു പയ്യനെ ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. പിന്നീട് കുറെയേറെ വർഷങ്ങൾക്ക് ശേഷം ഗൊല്ലപുടി മാരുതി റാവു ഒരു ചിത്രം എടുക്കുന്നുണ്ടെന്നും ചെറുപ്പക്കാരനും സുന്ദരനുമായ ഒരു പുതുമുഖത്തെ വേണമെന്നും തന്നോട് പറഞ്ഞിരുന്നു. അങ്ങനെ അജിത്തിന്റെ പേര് നിർദ്ദേശിക്കുകയും താരത്തെ നേരിട്ട് വിളിപ്പിക്കുകയുമാണ് ചെയ്‌തത്. 1993 ൽ പ്രേമ പുസ്‌തകം എന്ന തെലുഗ് ചിത്രത്തിൽ അജിത്ത് ഭാഗമാവുകയായിരുന്നു. പിന്നിട് അതിന് ശേഷം ഒരുപാട് അവസരങ്ങൾ അജിത്തിനെ തേടിയെത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close