![](https://i0.wp.com/onlookersmedia.com/wp-content/uploads/2021/03/spadikam-going-to-re-release-in-theatres-says-bhadran.jpg?fit=1024%2C592&ssl=1)
1995- ൽ ഭദ്രന്റെ സംവിധാനത്തിൽ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സ്‌ഫടികം. മോഹൻലാൽ എന്ന സൂപ്പർ എന്ന സൂപ്പർ താരത്തിന് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രമാണ് സ്‌ഫടികം. ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ ആടുതോമ എന്ന കഥാപാത്രം തലമുറകൾ പിന്നിടുമ്പോഴും പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. യുവ മോഹൻലാൽ ആരാധകർക്കിടയിലും ആടുതോമ ഇന്നും ഒരു ഹീറോ തന്നെയാണ്. മഹാനടൻ തിലകന്റെ അതിഗംഭീര പ്രകടനത്തിനും ഈ ചിത്രം സാക്ഷ്യം വഹിച്ചു. കേരളത്തിൽ 200 ദിവസത്തിലേറെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ച് വലിയ വിജയമായി മാറിയ സ്‌ഫടികം ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. തൊണ്ണൂറുകളിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ ജനപ്രിയ ചിത്രം നൂതനമായ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും തിയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ഭദ്രൻ. ഏകദേശം രണ്ടു കോടിയോളം രൂപ മുതൽമുടക്കി ആണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌ഫടികത്തിന്റെ റിലീസിന് സംവിധായകൻ ഭദ്രൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് റീ-റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കോവിഡ് തീർത്ത പ്രതിസന്ധിയിൽ മാറ്റിവയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് റീ- റിലീസിനെക്കുറിച്ച് സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ കുറുപ്പ് പങ്കുവെച്ചു കൊണ്ടാണ് ഭദ്രൻ വിവരമറിയിച്ചത്. ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :, ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്ക്രീനിൽ മാത്രം കണ്ട സ്ഫടികം ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമെന്ന ആവേശത്തിലാണ് മോഹൻലാൽ ആരാധകർ.