
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളാണ് എസ്.പി ബാലസുബ്രഹ്മണ്യം. 16 ഭാഷകളിലായി 40,000 ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 4 നാഷണൽ അവാർഡും എസ്.പി.ബി യെ തേടിയെത്തുകയുണ്ടായി. രജനികാന്ത് ചിത്രങ്ങളിൽ ഇൻട്രോ സോങ് എസ്.പി.ബി അല്ലാതെ മറ്റൊരാൾ ആലപിക്കുന്നത് ആരാധർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. 4 തലമുറകളായി ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എസ്.പി.ബി യുടെ വിടവാങ്ങൽ ഏറെ ദുഃഖകരമായിരുന്നു. എസ്.പി.ബി യ്ക്ക് ആദരവ് സൂചകമായി ഒരുപാട് താരങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളും, ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കമൽ ഹാസൻ നായകനായി എത്തിയ ദശവതാരം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ എസ്.പി.ബി സ്പോട്ടിൽ ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കമൽ ഹാസൻ 10 വ്യത്യസ്ത കഥാപാത്രങ്ങളെ ദശവതാരം എന്ന ചിത്രത്തിൽ കൈകാര്യം ചെയ്തിരുന്നു. തമിഴിൽ ഈ കഥാപാത്രങ്ങൾക്ക് എല്ലാം ഡബ്ബ് ചെയ്തത് കമൽ ഹാസൻ തന്നെയായിരുന്നു. ഈ ചിത്രം തെലുഗിലേക്ക് വന്നപ്പോൾ അതിലെ 7 കഥാപാത്രങ്ങൾ ഡബ്ബ് ചെയ്തിരുന്നത് എസ്.പി ബാലസുബ്രഹ്മണ്യം ആയിരുന്നു. ഒരു സദസ്സിൽ ദശവതാരത്തിലെ കഥാപാത്രങ്ങളെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന എസ്.പി.ബി യുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഗായകൻ മാത്രമല്ല നല്ല കഴിവുള്ള ഡബ്ബിങ് ആര്ടിസ്റ്റ് കൂടിയാണ് എന്ന് അദ്ദേഹം ആ കാലത്ത് തന്നെ തെളിയിച്ചിരുന്നു. കമൽ ഹാസന്റെ ഒരുപാട് ചിത്രങ്ങൾ തെലുഗിൽ എസ്.പി.ബി ഡബ്ബ് ചെയ്തിട്ടുണ്ട്. കെ. ബാലചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രമായ മന്മമത ലീലയുടെ തെലുഗ് വേർഷനിലാണ് എസ്.പി.ബി കമലിന് ആദ്യമായി ശബ്ദം നൽകുന്നത്.