ഇന്ത്യയിലെ ജനപ്രിയ നടന്മാരുടേയും നടിമാരുടേയും പട്ടിക പുറത്ത്; ആദ്യ അഞ്ചു സ്ഥാനങ്ങളിൽ തെന്നിന്ത്യൻ താരങ്ങൾ

Advertisement

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള നടന്മാരുടേയും നടിമാരുടേയും പട്ടിക ഓരോ ആഴ്ച വീതവും ഓരോ മാസം വീതവും ഗവേഷണ സ്ഥാപനമായ ഓർമാക്സ് ഇന്ത്യ പുറത്തു വിടാറുണ്ട്. ഓരോ പ്രാദേശിക ഭാഷ തിരിച്ചും അതുപോലെ ഓൾ ഇന്ത്യ തലത്തിലുമാണ് അവർ ഈ റിപ്പോർട്ട് പുറത്തു വിടാറുള്ളത്. മോഹൻലാൽ, വിജയ്, യാഷ്, എന്നിവർ മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ തുടർച്ചയായി മാസങ്ങളായി ഒന്നാം സ്ഥാനത് നിൽകുമ്പോൾ, സൂപ്പർ താരം അക്ഷയ് കുമാറാണ് ബോളിവുഡിൽ ഒന്നാമത് നിൽക്കുന്നത്. എന്നാൽ ഓൾ ഇന്ത്യ തലത്തിൽ നോക്കുമ്പോൾ ആദ്യ അഞ്ചു സ്ഥാനങ്ങളിലും നില്കുന്നത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണെന്നതാണ് ഏറ്റവും വലിയ കൗതുകം. ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചു സ്ഥാനത്തു വന്നിരിക്കുന്നത് ദളപതി വിജയ്, പ്രഭാസ്, യാഷ്, അല്ലു അർജുൻ, ജൂനിയർ എൻടിആർ എന്നിവരാണ്. ഇവർ അഞ്ചു പേരും യഥാക്രമം തമിഴ്, കന്നഡ, തെലുങ്ക് സിനിമാ ഇന്ഡസ്ട്രികളിൽ നിന്നുള്ളവരാണ്.

ബോളിവുഡിൽ നിന്ന് ഒരാൾ വരുന്നത്, ആറാം സ്ഥാനത്തുള്ള അക്ഷയ് കുമാർ ആണ്. മഹേഷ് ബാബു, തല അജിത് കുമാർ, രാം ചരൺ, സൂര്യ എന്നിവരാണ് ആദ്യ പത്തിലുള്ള ബാക്കി നാലു താരങ്ങൾ. ഇനി നടിമാരുടെ ഓൾ ഇന്ത്യ ലിസ്റ്റ് എടുത്താൽ സാമന്തയാണ് ഒന്നാം സ്ഥാനത്തു നില്കുന്നത്. ആലിയഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അവർക്കൊപ്പം ജനപ്രിയരായ തെന്നിന്ത്യൻ നടിമാരും ഈ പട്ടികയിലുണ്ട്. താരങ്ങളുടെ ജനപ്രീതിയെ കുറിച്ച് കൃത്യമായ കണക്ക്, കൃത്യമായ ഇടവേളകളിൽ പുറത്തു വിടുന്ന ഗവേഷണ സ്ഥാപനമാണ് ഓർമാക്സ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close