സൗബിന്റെ ഗംഭീര മെയ്ക്ക് ഓവറിൽ ദുൽഖർ സൽമാന്റെ ഒരു ‘യമണ്ടൻ പ്രേമകഥ’…

Advertisement

ദുൽഖറിനെ നായകനാക്കി നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. അന്യ ഭാഷ ചിത്രങ്ങളിൽ കൂടുതൽ ഭാഗമായ ദുൽഖർ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. തീവണ്ടിയിലൂടെ ശ്രദ്ധയമായ സംയുക്ത മേനോനും, അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ പ്രേക്ഷകരുടെ ഇഷ്ട നായികയായിമാറിയ നിഖില വിമലുമാണ് ദുൽഖറിന്റെ നായികമാരായി വേഷമിടുന്നത്. ഹാസ്യത്തിനും, പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം ഒരു ഫാമിലി എന്റർട്ടയിനറായാണ് അണിയിച്ചൊരുക്കുന്നത്.

‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിൽ ഹാസ്യ കഥാപാത്രങ്ങളായിയെത്തുന്നത് സൗബിനും സലിം കുമാറുമാണ്. മലയാളത്തിലെ ഏറ്റവും മികച്ച ജോടികളിൽ ഒന്നാണ് സൗബിൻ- ദുൽഖർ എന്നിവരുടേത്. ചാർളി, കലി, സി.ഐ. എ, സോളോ എന്നീ ചിത്രങ്ങളിൽ ഇവരുടെ കോംബിനേഷൻ രംഗങ്ങൾ ഏറെ മികച്ചതായിരുന്നു. ഒരു യമണ്ടൻ പ്രേമകഥയിൽ വീണ്ടും വിസ്മയം തീർക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. സൗബിന്റെ കരിയറിലെ തന്നെ വ്യത്യസതമായ ഒരു കഥാപാത്രത്തെയാണ് സംവിധായകൻ നൽകിയിരിക്കുന്നത്, ലൊക്കേഷൻ സ്റ്റില്ലുകളിലെ വേഷപകർച്ചയും ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ ജനറേഷനിലെ സ്റ്റൈലിഷായിട്ടുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാനും ഇതുവരെ പരീക്ഷിക്കാത്ത ഒരു കഥാപാത്രം തന്നെയാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാരനായ കൊച്ചിക്കാരൻ മലയാളിയായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. സസ്‌പെൻസ് നിറഞ്ഞ ഒരു കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.

Advertisement

‘ഒരു യമണ്ടൻ പ്രേമകഥ’ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചേർന്നാണ്. കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ, അമർ അക്ബർ ആന്റണി എന്നീ ചിത്രങ്ങൾ വേണ്ടി തിരക്കഥ രചിച്ചതും ഈ കൂട്ടുകെട്ടാണ്. നാദിർഷയാണ് ദുൽഖർ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജൂലൈ 3ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് അതിവേഗത്തിലാണ് നീങ്ങുന്നത്, ഈ വർഷം ക്രിസ്തുമസിന് വമ്പൻ റിലീസുമായി തീയറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close