സോഹൻ സീനുലാൽ ഒരുക്കുന്ന ഡാൻസ് പാർട്ടിക്ക് ഇന്ന് തുടക്കം!

Advertisement

ശ്രീനാഥ് ഭാസിയുടെ അനൗദ്യോഗിക വിലക്കുകൾക്കിടയിൽ നടൻ നായകനാകുന്ന പുതിയ ചിത്രം കഴിഞ്ഞ തുടക്കമായി. ‘ഡാൻസ് പാർട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും ചലച്ചിത്ര നിർമ്മാതാവുമായ സോഹൻ സീനുലാലാണ്. ശ്രീനാഥ് ഭാസിക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫുക്രു, ജൂഡ് ആന്തണി ജോസഫ്,സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ , ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.

Advertisement

ഡയറക്റ്റർ സോഹൻ സീനുലാൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡാൻസ് പാർട്ടി ഒരു ഫുൾ ഫൺ എന്റർടെയ്‌നർ ആണ്.ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാലിനെ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എൽജിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിനായി മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ്, സ്റ്റിൽസ് – നിദാദ് കെ എൻ, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, മീഡിയ മാനേജ്മെന്റ് & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close