വിശ്വനായകന്റെ മുരുകാവതാരം പിറന്നിട്ടു ഇന്നേക്ക് രണ്ടാം വർഷം; പുലിമുരുകൻ രണ്ടാം വർഷം ആഘോഷിച്ചു സോഷ്യൽ മീഡിയ..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തെ തന്നെ രണ്ടായി ഭാഗിച്ച സിനിമയാണ് താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകൻ എന്ന മാസ്സ് എന്റെർറ്റൈനെർ. മലയാളത്തിൽ നിന്ന് ആദ്യമായി നൂറു കോടിയും നൂറ്റിയന്പത് കോടിയും കളക്ഷൻ നേടിയ ചിത്രം എന്നത് മാത്രമല്ല പുലിമുരുകന്റെ പ്രസക്തി. കേരളത്തിന് പുറത്തു, ഇന്ത്യയിൽ ഉടനീളവും വിദേശ മാർക്കറ്റുകളിലും മലയാള സിനിമയ്ക്കു വ്യക്തമായ ഒരു ഇടം നേടി കൊടുത്തു ഈ ചിത്രം. മോഹൻലാൽ തന്നെ നായകനായ ദൃശ്യം തുടങ്ങി വെച്ച ദൗത്യം പുലിമുരുകൻ സ്വപ്ന തുല്യമായ രീതിയിലാണ് പൂർത്തിയാക്കിയത് എന്ന് പറയാം. മലയാളത്തിലെ ആദ്യ അമ്പതു കോടി ചിത്രം ആയ ദൃശ്യം നമ്മുക്ക് സമ്മാനിച്ച മോഹൻലാൽ തന്നെ മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിലെ ആദ്യ നൂറു കോടിയും നൂറ്റമ്പതു കോടിയും നമ്മുക്ക് സമ്മാനിച്ചു എന്നത് അത്ഭുതകരമായ കാര്യമാണെന്ന് പറയാൻ പറ്റില്ല. കാരണം, ഇന്ന് മലയാള സിനിമയിൽ അതിനു സാധിക്കുന്നത് മോഹൻലാൽ എന്ന താരത്തിന് മാത്രമാണ് എന്നതാണ് സത്യം. ഒരു മോഹൻലാൽ ചിത്രം കുഴപ്പമില്ല എന്ന അഭിപ്രായം വന്നാൽ പോലും വലിയ വിജയം നേടിയെടുക്കുന്നത് ആ താര പ്രഭ കൊണ്ടാണ്. അപ്പോൾ പിന്നെ ഗംഭീര എന്ന റിപ്പോർട്ട് നേടുന്ന ഒരു മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിൽ ഏത് തലത്തിൽ ചെന്നെത്തി നിൽക്കും എന്നത് ഊഹിക്കാൻ പോലും പറ്റില്ല.

ഇന്ന് പുലിമുരുകൻ എന്ന ചിത്രത്തിന്റെ രണ്ടാം വാർഷികം മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആഘോഷിക്കുന്നത് മോഹൻലാൽ എന്ന താരത്തോടുള്ള, നടനോടുള്ള ഈ അനിർവചനീയമായ സ്നേഹം കാരണമാണ്. രണ്ടും മൂന്നും വയസുള്ള കൊച്ചു കുട്ടികൾ മുതൽ തൊണ്ണൂറു വയസുള്ള വൃദ്ധ ജനങ്ങൾ വരെ സ്നേഹത്തോടെ ലാലേട്ടൻ എന്നും ഞങ്ങളുടെ ലാൽ എന്നും പറഞ്ഞു ഈ നടനെ ഹൃദയത്തോട് ചേർക്കുന്ന നിരവധി കാഴ്ചകൾ ആണ് പുലി മുരുകന്റെ റിലീസിന് ശേഷം നമ്മൾ കണ്ടത്. അതൊരു പുതിയ സംഭവം അല്ലെങ്കിൽ കൂടി പുലി മുരുകൻ എന്ന ചിത്രം വന്നതോട് കൂടി അത് ഒരു സ്ഥിരം കാഴ്ചയായി മാറി. മലയാളി സമൂഹത്തിലെ എല്ലാ തലമുറയിലും, ആരെയും അസൂയപ്പെടുത്താൻ പോന്ന രീതിയിലുള്ള സ്വാധീനമാണ് മോഹൻലാൽ എന്ന നടൻ നേടിയെടുത്തത്.

Advertisement

ഉദയ കൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഇരുപത്തിയഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചപ്പോൾ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവും ഇത്രയും വന്യമായ ഒരു വിജയം സ്വപ്നം കണ്ടിട്ടുണ്ടാവില്ല. മലയാള സിനിമയിൽ വമ്പൻ ചിത്രങ്ങളുടെ ട്രെന്റിന് തുടക്കം കുറിക്കുകയാണ് പുലിമുരുകൻ ചെയ്തത്. പുലിമുരുകൻ റിലീസ് ചെയ്തു ഇന്നേക്ക് രണ്ടാം വർഷം തികയുമ്പോഴും മറ്റൊരു മലയാള ചിത്രത്തിനും ഈ മഹാവിജയത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ എല്ലാ ഫിലിം ഇന്ടസ്ട്രികളിലും ഒന്നാം സ്ഥാനം കയ്യടക്കിയ ബാഹുബലി പോലും കേരളത്തിൽ വന്നു മോഹൻലാലിന്റെ മുരുകാവതാരത്തിനു മുന്നിൽ മുട്ട് മടക്കി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു എന്ന് പറയുമ്പോൾ നമ്മുക്ക് മനസിലാക്കാം, പുലിയൂരിലെ ഈ പുലിമുരുകൻ മലയാളികൾക്ക് ആരായിരുന്നു, ആരാണ് എന്ന്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close