പേരില്ലാത്ത കള്ളനായി മമ്മൂട്ടി; ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി തിരക്കഥാകൃത്..!

Advertisement

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ചു 1990 ഇൽ പുറത്തു വന്ന മലയാള ചിത്രമാണ് കളിക്കളം. ബോക്സ് ഓഫീസിൽ വിജയമായി മാറിയ ഈ ചിത്രം രചിച്ചത് പ്രശസ്ത രചയിതാവായ എസ് എൻ സ്വാമി ആണ്. ഇപ്പോഴിതാ, ഈ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് സ്വാമി. മമ്മൂട്ടിക്ക് എഴുപതു വയസ്സ് തികയുന്ന വേളയിൽ ദി ക്യൂ എന്ന ചാനലിനോട് സംസാരിക്കവെയാണ് ഈ ചിത്രത്തെ കുറിച്ച് സ്വാമി പറയുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ഇതിലെ മമ്മൂട്ടി കഥാപാത്രത്തിന് പേരില്ല എന്നത് തന്നെയാണ് എന്ന് സ്വാമി പറയുന്നു. പേരില്ലാത്ത ഒരു കള്ളൻ ആയാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. വിവിധ രൂപ ഭാവങ്ങളിൽ മോഷണം നടത്തുന്ന ഇയാൾക്ക് സ്ഥിരമായി ഒരു പേര് ഉപയോഗിക്കാനും പറ്റില്ല. ആ പുതുമയാണ് മമ്മൂട്ടിയെ ഈ കഥയിലേക്ക് ആകർഷിച്ചത് എന്നാണ് സ്വാമി വെളിപ്പെടുത്തുന്നത്.

പുതുമ ഏറെ ഇഷ്ടപ്പെടുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി എന്നും, പുതുമ ഉണ്ടെങ്കിൽ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ തന്നെ ചിത്രങ്ങൾ ചെയ്യുന്ന ആളാണ് അദ്ദേഹമെന്നും സ്വാമി വെളിപ്പെടുത്തുന്നു. മലയാളത്തിൽ ചിലപ്പോൾ ഇതുവരെ നായകന് പേരില്ലാത്ത ചിത്രം വന്നു കാണില്ല എന്നും സ്വാമി കൂട്ടിച്ചേർക്കുന്നു. സമൂഹത്തിനു നന്മ ചെയ്യുന്ന കള്ളൻ എന്ന രീതിയിൽ, റോബിൻഹുഡ് മാതൃകയിലാണ് കളിക്കളവും ഒരുക്കിയതെന്നാണ് സ്വാമി വിശദീകരിക്കുന്നത്. ശോഭന നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ മുരളി, ശ്രീനിവാസൻ, ലാലു അലക്സ് എന്നിവരും അഭിനയിക്കുന്നുണ്ട്. ശങ്കർ, ആന്റണി, ടോണി, ഗൗതമൻ, പപ്പൻ, വാസുദേവൻ, രാമകൃഷ്ണൻ തുടങ്ങി ഒട്ടേറെ പേരുകൾ മമ്മൂട്ടിയുടെ കള്ളൻ കഥാപാത്രം ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close