ശിവകാർത്തികേയൻ- എ.ആർ . മുരുഗദോസ് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിംബ്‌സ് നാളെ

Advertisement

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിംബ്‌സ് വീഡിയോ നാളെ രാവിലെ 11 മണിക്ക് റിലീസ് ചെയ്യും. ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം മലയാള താരം ബിജു മേനോനും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും പുറത്ത് വിട്ട് കൊണ്ടാണ് ഈ വിവരം മാസങ്ങൾക്ക് മുമ്പ് അവർ പുറത്ത് വിട്ടത്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണ് ഈ ശിവകാർത്തികേയൻ – എ ആർ മുരുഗദോസ് ചിത്രം. ശിവകാർത്തികേയൻ്റെ 23 മത്തെ ചിത്രമായാണ് ഇതൊരുങ്ങുന്നത്

Advertisement

ഇപ്പൊൾ ‘എസ്കെ x എആർഎം’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കിക്ക് ശേഷം, എ.ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അമരൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം കൂടിയാണിത്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ഇളമൺ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ. പിആർഒ- ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close