‘മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെ എന്നു പാർവതി ചോദിച്ചു’; സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു

Advertisement

നിപ്പ വൈറസ് ബാധിതർക്കായി സേവനം നടത്തി അവസാനം അതേ രോഗം തന്നെ കവർന്നു കൊണ്ട് പോയ ജീവൻ ആണ് ലിനി സിസ്റ്ററുടേതു. ദൈവത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന ലിനി സിസ്റ്ററിന്റെ ഭർത്താവ് സജീഷ് ഇപ്പോൾ ഫേസ്ബുക്കിൽ നടി പാർവതിയെ കുറിച്ച് എഴുതിയ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കാൻ സന്നദ്ധയായി മുന്നോട്ടു വന്ന പാർവതി എന്ന വ്യക്തിയുടെ നന്മയാണ് സജീഷ് പുറം ലോകത്തോട് വിളിച്ചു പറയുന്നത്. ലിനി സിസ്റ്റർ മരിച്ചു മൂന്നാം ദിനം ആണ് ഈ കാര്യം പറഞ്ഞു കൊണ്ട് പാർവതി എത്തിയത് എന്നും സജീഷ് പുതൂർ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

സജീഷിന്റെ ഫേസ്ബുക് കുറിപ്പ് ഇപ്രകാരമാണ്, “പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ്‌ ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട്‌ തന്നെ ‘ഉയരെ’ കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച്‌ വളരെ നല്ല അഭിപ്രായം ഉളളത്‌ കൊണ്ട്‌ മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന്‌ ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ്‌ ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച്‌ നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത്‌ കൊണ്ടും. അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക്‌ നേരിട്ട്‌ അറിയുന്നത്‌ ലിനി മരിച്ച്‌ മൂന്നാം ദിവസം എന്നെ വിളിച്ച്‌ ” സജീഷ്‌, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട്‌ സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്‌ ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്‌. സജീഷിന്‌ വിരോധമില്ലെങ്കിൽ രണ്ട്‌ മക്കളുടെയും പഠന ചിലവ്‌ ഞാൻ എടുത്തോട്ടെ, ആലോചിച്ച്‌ പറഞ്ഞാൽ മതി” എന്ന വാക്കുകൾ ആണ്‌. പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പിന്നീട്‌ പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു. ” ലിനിയുടെ മക്കൾക്ക്‌ ലിനി ചെയ്ത സേവനത്തിന്‌ ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ്‌ ഈ ഒരു പഠന സഹായം” എന്ന പാർവ്വതിയുടെ വാക്ക്‌ എന്നെ അത്‌ സ്വീകരിക്കാൻ സന്നദ്ധനാക്കി. ലിനിയുടെ ഒന്നാം ചരമദിനത്തിന്‌ കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച്‌ പാർവ്വതിയെ നേരിട്ട്‌ കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ്‌ വാങ്ങാനും കഴിഞ്ഞു..”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close