നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും

Advertisement

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ ഗായകരിലൊരാളാണ് വിധു പ്രതാപ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച ഈ ഗായകന്റെ പുതിയ ഒരു ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. കൊറോണ ഭീതി മൂലം ലോകം വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ അത് നമ്മളെ ഓർമ്മപ്പെടുത്തിയ ഒരു കാര്യം ആരൊക്കെ നമ്മളെ സ്നേഹിക്കുന്നു എന്നും ആരൊക്കെ നമ്മുടെ കൂടെ ഉണ്ടെന്നുമാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെ വിളിച്ചതിനു ശേഷം വിധു പ്രതാപ് കുറിച്ച വാക്കുകളാണ് ഇത്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെ, “പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും”.

കോവിഡ് 19 ഭീതിയിൽ മലയാള സിനിമയൊന്നടങ്കം നിശ്ചലമായപ്പോൾ മലയാള സിനിമയിലെ എല്ലാ രംഗത്ത് നിന്നുമുള്ള ആളുകളെ ഫോണിൽ വിളിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്ന ഒരേ ഒരു മലയാള താരമാണ് മോഹൻലാൽ. നടന്മാരും സംവിധായകരും നിർമ്മാതാക്കളും തീയേറ്റർ ഉടമകളും മുതൽ വലിപ്പ ചെറുപ്പം നോക്കാതെ തന്നാൽ കഴിയുന്ന എല്ലാവരേയും വിളിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്യുകയാണ് അദ്ദേഹം. മണിക്കുട്ടൻ, പി ശ്രീകുമാർ, ബാല, വിധു പ്രതാപ്, നോബിൾ ജേക്കബ്, ലിബർട്ടി ബഷീർ, ഹരീഷ് പേരാടി, സന്തോഷ് കീഴറ്റർ, നിർമ്മൽ പാലാഴി, ബ്ലെസ്സി തുടങ്ങി ഒട്ടേറെ പേര് അത് തുറന്നു പറഞ്ഞു. അത് കൂടാതെ ആരോഗ്യ മന്ത്രിയോടൊപ്പം ചേർന്ന് കേരളത്തിലെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരുമായും കോവിഡ് രോഗികളുമായും അദ്ദേഹം സംസാരിക്കുകയും അവർക്കു മാനസികമായ പിന്തുണയും തന്നാലാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കോവിഡ് രോഗികളെ പരിപാലിക്കാൻ റോബോട്ടിനെ നൽകിയ അദ്ദേഹം അന്പതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും പത്തു ലക്ഷം രൂപ മലയാള സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാനും നൽകിയിരുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close