കോമഡി മാത്രമല്ല, ഇവിടെ ഹീറോയിസവും സെറ്റാണ്; കയ്യടി നേടി സിജു വിൽസൺ, സൂപ്പർ ഹിറ്റായി വരയൻ

Advertisement

പ്രശസ്ത യുവ താരമായ സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമായ വരയന്‍ മെയ് 20തിനാണ് തിയേറ്ററുകളില്‍ എത്തിയത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത് മികച്ച വിജയത്തിലേക്കാണ് മുന്നേറുന്നത്. ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായ കലിപ്പക്കരയിലേക്ക് ഒരു കപ്പുച്ചിന്‍ വൈദികന്‍ എത്തുന്നതും പിന്നീട് ആ നാട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെയും കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. നായക കഥാപാത്രമായ എബി കപ്പൂച്ചിൻ എന്ന വൈദികനെ അവതരിപ്പിച്ച സിജു വിത്സന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഹാപ്പി വെഡ്ഡിംഗിലാണ് സിജു വില്‍സണ്‍ ആദ്യമായി നായകനായി എത്തിയത്. അതിൽ കോമഡി കലർന്ന വേഷമാണ് സിജു ചെയ്തത്. എന്നാൽ ഇപ്പോൾ വരയനിൽ നായകനായെത്തുമ്പോൾ പക്കാ ഹീറോയിസമാണ് സിജു പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും മാസ്സ് സീനുകളും നിറഞ്ഞ ഈ ചിത്രത്തിൽ സിജു അക്ഷരാർത്ഥത്തിൽ നിറഞ്ഞാടിയിരിക്കുകയാണ്.

Advertisement

പള്ളിയില്‍ പ്രസംഗിച്ചും വിശ്വാസികളെ ഉപദേശിച്ചും നടക്കുന്ന പതിവ് അച്ചന്മാരിൽ നിന്നും വ്യത്യസ്തനായ എബി കപ്പൂച്ചിൻ എന്ന വൈദികനെ സിജു മനോഹരമായിതന്നെ അവതരിപ്പിച്ചു. കോമഡി പറയാന്‍ മാത്രമല്ല മാസ് ഹീറോയാകാനും തനിക്ക് സാധിക്കുമെന്ന് സിജു വില്‍സണ്‍ വരയനിലൂടെ തെളിയിക്കുന്നു. ഒരു കംപ്ലീറ്റ് പാക്കേജായി ഒരുക്കിയ ഈ ചിത്രത്തിന്റെ വിജയത്തിലൂടെ സിജു വിൽസനെന്ന നടന്റെ താരമൂല്യവും ഉയർന്നു കഴിഞ്ഞു. ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുചിൻ, നിർമ്മിച്ചിരിക്കുന്നത് സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി എന്നിവരാണ്. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും വേഷമിട്ട ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ലിയോണ ലിഷോയ് ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close