![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/10/siju-wilson-birthday-wish-to-nivin-pauly.jpg?fit=1024%2C592&ssl=1)
മലയാള സിനിമയിലെ മുൻനിര യുവനടന്മാരിൽ ഒരാളാണ് നിവിൻ പോളി. 2010 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 2012 ൽ വിനീത് തന്നെ വീണ്ടും സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രമാണ് നിവിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. 1983, നേരം, പ്രേമം, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. യുവതാരം നിവിൻ പോളിയുടെ പിറന്നാളാണ് ഇന്ന്. ഒരുപാട് പ്രമുഖ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റുകൾ രേഖപ്പെടുത്തുകയുണ്ടായി. നിവിൻ പോളിയുടെ സുഹൃത്തും നടനുമായ സിജു വിൽസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ഇരുവരുടെയും പഴയ കാല ചിത്രം പങ്കുവെച്ചാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പൊറോട്ട തീർന്ന് പോയതിലുള്ള വിഷമമം തനിക്ക് മനസ്സിലാവും എന്ന് പറഞ്ഞുകൊണ്ട് വളരെ രസകരമായ ക്യാപ്‌ഷനാണ് സിജു വിൽസൺ ചിത്രത്തിന് നൽകിയിരിക്കുന്നത്. പഴയ നല്ല ഓർമകൾ ഓർത്തുപോകുന്നു എന്നും 2001 ലെ ചിത്രം ആണെന്നും പോസ്റ്റിൽ താരം രേഖപ്പെടുത്തിയിട്ടുണ്ട്. നിവിൻ പോളിയും സിജു വിൽസനും ചെറുപ്പം മുതൽ അടുത്തറിയുന്ന സുഹൃത്തുക്കളാണ്. ആലുവയിലാണ് ഇരുതാരങ്ങളും താമസിക്കുന്നത്. മലർവാടി ആർട്‌സ് ക്ലബ്, നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഇടവേള, തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഇന്ന് മുതൽ, വരയൻ തുടങ്ങിയ ചിത്രങ്ങളാണ് സിജു വിൽസന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. പടവെട്ട്, ബിസ്മി സ്‌പെഷ്യൽ, ഗാംഗ്സ്റ്റർ ഓഫ് മുണ്ടൻമല തുടങ്ങിയ ചിത്രങ്ങളാണ് നിവിൻ പോളിയുടെ വരാനിരിക്കുന്നത്.
https://www.instagram.com/p/CGMRVOyJA98/