ചിരിപ്പിച്ചു കയ്യടി നേടി സിദ്ദിഖിന്റെ വീരേന്ദ്രകുമാർ; സൂപ്പർ വിജയത്തിലേക്ക് മഹാവീര്യർ

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ഫാന്റസിയും, ടൈം ട്രാവലും, ഹാസ്യവും, വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കി ഒരു കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തിന് ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം തന്നെ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, ഷാൻവി ശ്രീവാസ്തവ എന്നിവരുടെ പ്രകടനവും വലിയ ശ്രദ്ധ നേടുന്നുണ്ട്. അതിൽ തന്നെ സിദ്ദിഖ് അവതരിപ്പിച്ച വീരഭദ്രൻ എം എം എന്ന മജിസ്‌ട്രേറ്റ് കഥാപാത്രം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. അതീവ രസകരമായാണ് സിദ്ദിഖ് ഈ വേഷം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്ന കഥാപാത്രമാണ് വീരേന്ദ്രകുമാർ. ഈ കഥാപാത്രത്തിന്റെ രസകരമായ ഡയലോഗുകളും ഭാവ പ്രകടനങ്ങളുമൊക്കെ വലിയ ചിരിയാണ് തീയേറ്ററുകളിൽ സൃഷ്ടിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളേക്കാൾ പ്രേക്ഷക പ്രശംസയാണ് ഈ കഥാപാത്രത്തിലൂടെ സിദ്ദിഖ് നേടിയെടുത്തത്. കോടതിയില്‍ എത്തുന്ന കഥാപാത്രങ്ങളോട് ഈ ജഡ്ജ് കഥാപാത്രം ഇടപെടുന്നതും അയാൾ വിധി പറയുന്നതുമെല്ലാം ഏറെ രസകരമായാണ് സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നത്. വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, , സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് എന്നിവരും അഭിനയിച്ച മഹാവീര്യർ ഇപ്പോൾ നിറഞ്ഞ സദ്ദസ്സിലാണ് പ്രദർശിപ്പിക്കപ്പെടുന്നതെന്ന് മാത്രമല്ല, ഇതിന്റെ വ്യത്യസ്തമായ പ്രമേയവും അവതരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close