മലയാളത്തിലെ ഏറ്റവും സീനിയർ ആയ നടന്മാരിൽ ഒരാളാണ് ഇന്ന് സിദ്ദിഖ്. എൺപതുകളുടെ അവസാനം തൊട്ടു സിനിമയിൽ ഉള്ള സിദ്ദിഖ് ഈ പുതിയ തലമുറയിലെ നടന്മാർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അവർക്കൊപ്പം അഭിനയിച്ചപ്പോഴത്തെ അനുഭവം പങ്കു വെച്ചപ്പോൾ പ്രശസ്ത യുവ നടി രജിഷ വിജയനെ കുറിച്ച് സിദ്ദിഖ് പങ്കു വെച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സിദ്ദിഖ് മനസ്സ് തുറക്കുന്നത്. രജിഷ വിജയനോട് തനിക്ക് ബഹുമാനം തോന്നിയ സന്ദര്‍ഭത്തെ കുറിച്ച് ആണ് സിദ്ദിഖ് അതിൽ വെളിപ്പെടുത്തുന്നത്. രജിഷയുടെ കൂടെ താൻ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ എന്നും രജിഷയോട് തനിക്കു ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട് എന്നും സിദ്ദിഖ് പറയുന്നു. ഒരിക്കല്‍ രജിഷ തന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, “എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല” എന്നായിരുന്നു.
എന്താണ് കാരണമെന്നു താൻ രജിഷയോടു ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത് അയാള്‍ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു എന്നും അത് തനിക്കു വലിയൊരു പാഠമായിട്ട് തോന്നി എന്നും സിദ്ദിഖ് വ്യക്തമാക്കി. നമ്മള്‍ മറ്റൊരാളെ പറ്റി കുറ്റം പറയുന്നത് ഒരാള്‍ എന്‍ജോയ് ചെയ്യുന്നില്ല എന്ന തിരിച്ചറിവ് അതിൽ നിന്ന് ഉണ്ടായി എന്നും, രജിഷയില്‍ നിന്നും തനിക്കു കിട്ടിയ ഒരു പാഠമായിരുന്നു അതെന്നും സിദ്ദിഖ് പറഞ്ഞു. മറ്റൊരാളെ നമ്മൾ കുറ്റം പറയുന്നത് കേട്ടിരിക്കുന്നവര്‍ അത് രസിക്കുന്നുണ്ടെന്ന് ഭാവിക്കുന്നുണ്ടെങ്കിലും, ശരിക്കും അവര്‍ക്കത് രസിക്കുന്നില്ല എന്നും, രജിഷക്ക് എങ്കിലും അത് രസിക്കുന്നില്ല എന്ന് അവർ തുറന്നു പറഞ്ഞത് ആ കുട്ടിയുടെ നല്ലൊരു സ്വഭാവ മഹിമ ആണെന്നാണ് തനിക്കു തോന്നിയത് എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.