തിലകൻ ചേട്ടനോട് ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു; മാപ്പ് പറഞ്ഞു സിദ്ധിഖ്

Advertisement

മലയാള സിനിമയിൽ പ്രതിനായകനായി കടന്നുവരുകയും പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് സിദ്ധിഖ്. 1985 ൽ പുറത്തിറങ്ങിയ ആരോടും പറയാതെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. താരസംഘടനയായ അമ്മയിൽ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് നടൻ സിദ്ദിഖ് തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് തിലകൻ. പല പ്രശ്നങ്ങൾ മൂലം തിലകനെ അമ്മ സംഘനയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഒരുപാട് സിനിമ താരങ്ങൾ തിലകനെ വിമർശിച്ചിരുന്നു.

തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിച്ചിടുണ്ടെന്ന് സിദ്ധിഖ് അഭിമുഖത്തിൽ വ്യക്തമാക്കി. മറ്റ് പലരും അച്ഛനെ വിമര്ശിച്ചതിനെക്കാൾ ചേട്ടൻ പറഞ്ഞതാണ് ഏറെ വേദനിപ്പിച്ചതെന്ന് തിലകന്റെ മകൾ പറഞ്ഞതിന് ശേഷമാണ് അറിഞ്ഞത് സിദ്ധിഖ് സൂചിപ്പിക്കുകയുണ്ടായി. ഒരു ചാനലിന്റെ പരിപാടിയിൽ വിധികർത്താക്കളായി തിലകൻ ചേട്ടന്റെ ഒപ്പം ഇരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അന്നാണ് താൻ നേരിട്ട് മാപ്പ് പറഞ്ഞതെന്ന് സിദ്ദിഖ് തുറന്ന് പറയുകയായിരുന്നു. താൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തുവെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും തന്നോട് ക്ഷമിക്കണം എന്നാണ് അന്ന് പറഞ്ഞതെന്ന് താരം വ്യക്തമാക്കി. ആ തിരിച്ചറിവ് ഉണ്ടായലോ അത് മതി എന്നാണ് അദ്ദേഹം അന്ന് പറഞ്ഞതെന്ന് സിദ്ദിഖ് സൂചിപ്പിക്കുകയുണ്ടായി. അന്ന് പിന്നെ നല്ല രീതിയിൽ സംസാരിക്കാൻ സാധിച്ചുവെന്നും അതിന് മുമ്പ് ഉള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നു അതിന് കാരണം എന്ന് സിദ്ദിഖ് കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close