ജേസി ഫൗണ്ടേഷൻ മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് ശ്രീകുമാർ മേനോന്; സിനിമ ജീവിതത്തിലെ ആദ്യ അവാർഡിന് നന്ദി പറഞ്ഞു സംവിധായകൻ

Advertisement

സാഹിത്യകാരൻ ജേസിയുടെ ഓർമയ്ക്കുള്ള ജേസി ഫൗണ്ടഷൻ സിനിമ-ടി.വി-നാടക അവാർഡുകൾ രണ്ടു ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ ചിത്രമായ ഒടിയൻ സംവിധാനം ചെയ്ത ശ്രീകുമാർ മേനോൻ മികച്ച പുതുമുഖ സംവിധായകന് ഉള്ള അവാർഡ് നേടി. ഈ ചിത്രത്തിലെ തന്നെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയത് മഞ്ജു വാര്യർ ആണ്. ഇപ്പോൾ ജേസി ഫൗണ്ടേഷനും ജൂറി അംഗങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശ്രീകുമാർ മേനോൻ. ഒടിയൻ റിലീസ് സമയത്തു ഒട്ടേറെ വിമർശനങ്ങൾ ആണ് ശ്രീകുമാർ മേനോൻ നേരിട്ടത്. വിമർശനങ്ങൾ നേരിട്ടെങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടിയ ഈ മോഹൻലാൽ ചിത്രം ശ്രീകുമാർ മേനോന്റെ സിനിമാ ജീവിതത്തിലെ ആദ്യ പുരസ്‍കാരവും അദ്ദേഹത്തിന് നേടി കൊടുത്തു. മികച്ച നടിക്കുള്ള അവാർഡ് നേടിയ മഞ്ജു വാര്യർക്കും ആശംസകൾ അറിയിച്ച ശ്രീകുമാർ മേനോൻ, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, രചയിതാവ് ഹരികൃഷ്ണൻ, ക്യാമറാമാൻ ഷാജി കുമാർ, എഡിറ്റർ ജോൺകുട്ടി എന്നിവർക്ക് തന്റെ നന്ദി അറിയിച്ചു.

അബ്രഹാമിന്റെ സന്തതികളിലെ പ്രകടനത്തിന് മെഗാസ്റ്റാർ മമ്മൂട്ടി ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. പി.കെ. സജീവ്, ആനി സജീവ് എന്നിവർ സംവിധാനം ചെയ്ത ‘കിണർ’ ആണ് മികച്ച സിനിമ. വരുന്ന ഓഗസ്റ്റ് 17-ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമർപ്പിക്കും. അന്ന്‌ വൈകീട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സംവിധായകൻ കെ എസ സേതുമാധവൻ ആയിരിക്കും നിർവഹിക്കുക. ജേസി ഫൗണ്ടേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇത്തവണ ലഭിച്ചത് നിർമാതാവ് ബാബു ചേർത്തല, ആദ്യകാല ചലച്ചിത്ര നിരൂപകൻ ശ്രീകുമാർ വർമ, മരിയ ലില്ലി ടീച്ചർ എന്നിവർക്കാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close