ഞാനും എന്റെ ടീമും രണ്ടു വർഷമായി സഖാവ് പിണറായി വിജയനെ കുറിച്ചുള്ള റിസർച്ചിലാണ്: വി എ ശ്രീകുമാർ മേനോൻ..!

Advertisement

കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ജീവ ചരിത്രം സിനിമയാകുന്നു എന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ പ്രചരിക്കുന്നുണ്ട് എങ്കിലും അതിനെക്കുറിച്ചു ഔദ്യോഗിക സ്ഥിതീകരണമൊന്നുമില്ല. ഇപ്പോഴിതാ ഒടിയൻ എന്ന ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും കഴിഞ്ഞ 2 വർഷമായി സഖാവ് പിണറായി വിജയനെ കുറിച്ചുള്ള റിസർച്ചിലാണ് എന്നാണ്. സഖാവിന്റെ ജീവ ചരിത്രം സിനിമായാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീകുമാർ മേനോൻ എന്നാണ് സൂചന. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലോ മമ്മൂട്ടിയോ ആവും പിണറായി വിജയന്റെ വേഷം ഈ സിനിമയിൽ അവതരിപ്പിക്കുക എന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

പിണറായി വിജയന്റെ ഗെറ്റപ്പിലുള്ള മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഫാൻ മേയ്ഡ് പോസ്റ്ററുകൾ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. നേരത്തെ മോഹൻലാലിന്റെ ചിത്രം പിണറായി വിജയന്റെ ഗെറ്റപ്പിലാക്കി ഒരുക്കിയ പോസ്റ്ററുകൾ പുറത്തു വന്നപ്പോൾ, അത് തങ്ങൾ നടത്തിയ ഒരു റിസർച്ചിന്റെ ഭാഗമായി ഉണ്ടാക്കിയത് ആണെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. പിണറായി വിജയനുമായി വളരെ വലിയ സൗഹൃദം പുലർത്തുന്ന വ്യക്തികളാണ് മോഹൻലാലും മമ്മൂട്ടിയും. ഇത് കൂടാതെ മോഹൻലാൽ നായകനായ രണ്ടാമൂഴം എന്ന ചിത്രവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാർ മേനോൻ. രചയിതാവ് എം ടി വാസുദേവൻ നായരുമായുള്ള തർക്കത്തെ തുടർന്ന് ഈ പ്രോജക്ട് ഇപ്പോൾ കേസിൽപ്പെട്ടു കിടക്കുകയാണെങ്കിലും അത് നടക്കുമെന്ന പൂർണ്ണ വിശ്വാസത്തിൽ തന്നെയാണ് ശ്രീകുമാർ മേനോൻ മുന്നോട്ടു നീങ്ങുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close