ഈ വർഷത്തെ മികച്ച സെലിബ്രിറ്റി ഗായകന് ഉള്ള റെഡ് എഫ് എം അവാർഡ് ലഭിച്ചത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ആണ്. മലയാളത്തിന്റെ ഈ സൂപ്പർ താരത്തിന് മികച്ച സെലിബ്രിറ്റി ഗായകന് ഉള്ള അവാർഡ് ലഭിച്ചത് ഒടിയൻ എന്ന ചിത്രത്തിലെ എനൊരുവൻ മുടിയഴിച്ചിങ്ങാടണ് എന്ന നാടൻ പാട്ടു ആലപിച്ചതിനു ആണ്. വലിയ ഹിറ്റ് ആയി മാറിയ ഈ ഗാനം സോഷ്യൽ മീഡിയയിലും തരംഗമായി മാറിയിരുന്നു. പ്രഭാ വർമ്മ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് എം ജയചന്ദ്രൻ ആണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള നായക നടൻ ആണ് മോഹൻലാൽ. ഇപ്പോഴിതാ, മുകളിൽ പറഞ്ഞ ഗാനം ആലപിച്ചതിനു മോഹൻലാലിന് പുരസ്‍കാരങ്ങൾ ലഭിക്കും എന്ന് താൻ നേരത്തെ പറഞ്ഞിരുന്നു എന്ന് അവകാശപ്പെടുകയാണ് ഒടിയൻ സംവിധാനം ചെയ്ത ശ്രീകുമാർ മേനോൻ.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, “അഭിനന്ദനങ്ങള്‍ ലാലേട്ടാ…ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു.. ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച് പാടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു”. ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രമായ ഒടിയൻ വലിയ പ്രതീക്ഷകൾക്കിടയിൽ വന്നു വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. വിമർശനങ്ങൾക്കിടയിലും ചിത്രം നേടിയ ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിന് ആശ്വാസം പകർന്നു. ഒട്ടേറെ പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനും കൂടിയാണ് ശ്രീകുമാർ മേനോൻ.