മലയാള സിനിമകളുടെ റിലീസും ചിത്രീകരണവും നിർത്തി വയ്ക്കുന്നു; മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ഷൂട്ടിംഗ് നിർത്തി

Advertisement

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ട് വരാൻ കേരളാ ഗവണ്മെന്റ് എടുക്കുന്ന നടപടികളുടെ ഭാഗമായി കേരളത്തിലെ സിനിമാ തീയേറ്ററുകൾ നാളെ മുതൽ മാർച്ച് മുപ്പത്തിയൊന്നു വരെ അടച്ചിടാൻ തീരുമാനിച്ചു കഴിഞ്ഞു. ഗവണ്മെന്റ് മുന്നോട്ട് വെച്ച നിർദേശം തിയേറ്റർ അസോസിയേഷൻ സ്വീകരിക്കുകയായിരുന്നു. അതോടൊപ്പം മാർച്ചിലും ഏപ്രിൽ മാസം ആദ്യ വാരവും റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രങ്ങളുടെ റിലീസും മാറ്റി വെച്ചു. മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം, ഇന്ദ്രജിത്തിന്റെ ഹലാൽ ലവ് സ്റ്റോറി, മമ്മൂട്ടിയുടെ വൺ, ടോവിനോ തോമസിന്റെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റി വെച്ചത്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന പല സിനിമകളുടേയും ഷൂട്ടിംഗ് നിർത്തി വെക്കാനും തീരുമാനമായിട്ടുണ്ട്. ഷൂട്ടിംഗ് തുടരേണ്ട സാഹചര്യമാണെങ്കിൽ എല്ലാവിധ മുൻകരുതലുകളും എടുത്തതിനു ശേഷം മാത്രമേ അത് ചെയ്യാവു എന്നാണ് നിർദേശം. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കാരണത്താൽ നിർത്തി വെച്ചു കഴിഞ്ഞു. മാർച്ച് മാസം കഴിഞ്ഞായിരിക്കും ഇനിയാ ചിത്രം ആരംഭിക്കുക എന്നാണ് സൂചന.

Advertisement

നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈദ് റിലീസായാണ് പ്ലാൻ ചെയ്തിരുന്നത്. മമ്മൂട്ടി ഒരു പള്ളീലച്ചനായി അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ് എന്ന പ്രത്യേകതയുമുണ്ട് ഇതിനു. ഇവരോടൊപ്പം നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദും സംഗീതമൊരുക്കുന്നത് രാഹുൽ രാജുമാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ബേബി മോണിക്ക, ജഗദീഷ്, മധുപാൽ, രമേശ് പിഷാരടി, വെങ്കടേഷ് എന്നിവരും വേഷമിടുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close