വർഷങ്ങൾക്കു ശേഷം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പോരാട്ടത്തിൽ ശോഭന; ഒപ്പം മലയാളത്തിന്റെ പുതിയ തലമുറാ നായികമാരും..!

Advertisement

2020 ലെ മികച്ച മലയാള ചിത്രങ്ങൾക്കും സിനിമാ പ്രവർത്തകർക്കുമുള്ള അവാർഡുകൾ നിർണയിക്കാനുള്ള ഒരുക്കം സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു. പ്രശസ്ത നടി സുഹാസിനി ആണ് ഇത്തവണ ജൂറി ചെയർപേഴ്സൺ ആയി എത്തുന്നത്. ദേശീയ അവാർഡ് നേടിയ കന്നഡ സംവിധായകൻ പി ശേഷാദ്രി, പ്രശസ്ത മലയാള സംവിധായകൻ ഭദ്രൻ എന്നിവരാണ് സമർപ്പിക്കപ്പെട്ട എൺപതു ചിത്രങ്ങൾ വിലയിരുത്തി അന്തിമ ജൂറിക്ക് മുന്നിലേക്ക് വിടുന്ന പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ. 80 ചിത്രങ്ങളിൽ ഏകദേശം 25 ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ മുന്നിൽ എത്തുക. ശേഷാദ്രി, ഭദ്രൻ എന്നിവർ അന്തിമ ജൂറിയിലും അംഗങ്ങൾ ആണ്. ഛായാഗ്രാഹകൻ സി കെ മുരളിധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ, നിരൂപകനും തിരക്കഥാ രചയിതാവുമായ എൻ ശശിധരൻ എന്നിവരും ജൂറിയിൽ ഉണ്ട്. ഇത്തവണ മികച്ച നടിക്കുള്ള പോരാട്ടത്തിൽ മുന്നിൽ ഉള്ളത് നടി ശോഭന ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ശോഭന പരിഗണിക്കപ്പെടുന്നത്. അഭിനയ രംഗത്ത് സജീവമല്ലാത്ത ശോഭന വർഷങ്ങൾക്കു ശേഷമാണു സംസ്ഥാന ചലച്ചിത്ര അവാർഡിൽ മത്സരിക്കുന്നത്. രണ്ടു ദേശീയ അവാർഡും ഒരു കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുള്ള ശോഭനക്ക് ലഭിച്ച ഏക സംസ്ഥാന അവാർഡ് മണിച്ചിത്രത്താഴിലെ പ്രകടനത്തിനാണ്. ശോഭനക്കൊപ്പം മലയാളത്തിലെ പുതു തലമുറയിലെ അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നത്. കപ്പേള, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, വർത്തമാനം, വുൾഫ്, വെള്ളം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആണ് യഥാക്രമം അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ എന്നിവരെ പരിഗണിക്കുന്നത്. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ ആണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close