മിനിമം ഞാന്‍ കൊല്ലുകയേ ഉള്ളൂ, ഇനി കൊല്ലുമെന്ന് എഴുതി വിടരുത്; തല്ലു വിവാദത്തിൽ ഷൈൻ ടോം ചാക്കോ പറയുന്നു..!

Advertisement

മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാലയുടെ ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ, ഈ ചിത്രത്തിലെ ഒരു താരമായ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് അവിടെ സംഘര്‍ഷമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. എച്ച്.എം.ഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് ഈ വിഷയത്തിന്റെ പേരിൽ ആ സെറ്റിൽ വെച്ച് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത് എന്നും അന്ന് പുറത്തു വന്ന വാർത്തകൾ പറയുന്നു. ഏതായാലും ഇപ്പോൾ ഈ ആരോപണത്തില്‍ പ്രതികരിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. പട സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു തല്ല് വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ തന്റെ പ്രതികരണം അറിയിച്ചത്.

Advertisement

തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ തന്നെയാണ് ചോദിച്ചത്. പരിക്ക് പറ്റിയ ഈ കാലും വെച്ച് താന്‍ ഒരാളെ തല്ലിയെന്ന് എഴുതിയവര്‍ക്ക് മിനിമം ബോധമില്ലേയെന്നും ഷൈന്‍ ചോദിക്കുന്നു. ‘ആളെ ഞാന്‍ തല്ലിയതല്ലെന്ന് മനസിലായോ ? മിനിമം ഞാന്‍ കൊല്ലുകയേ ഉള്ളൂ. ഇനി കൊല്ലുമെന്ന് എഴുതി വിടരുത് കേട്ടോ. ഞാന്‍ ഈ കാലുംവെച്ച് ആളെ തല്ലിയെന്ന് പറഞ്ഞാല്‍ മിനിമം ബോധം വേണ്ടേ?” എന്നൊക്കെയാണ് ഷൈൻ മാധ്യമങ്ങളോട് ചോദിക്കുന്നത്. താന്‍ തല്ലിയതായുള്ള മാധ്യമവാര്‍ത്തക്കെതിരെയും ഷൈന്‍ വിമർശനം ഉന്നയിക്കുന്നുണ്ട്. പട സിനിമയിലൂടെ ഇവിടെയൊരു മാറ്റമുണ്ടാകുമോയെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യ വന്നപ്പോൾ, അതിനു മറുപടി ആയി ഷൈൻ പറഞ്ഞത് ഒരിക്കലുമില്ലെന്നും അങ്ങനെയെങ്കില്‍ നിങ്ങള്‍ മാറില്ലായിരുന്നോ എന്നുമാണ്. നവാഗതനായ കമാൽ കെ എം ഒരുക്കിയ പട മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. ഈ ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ഷൈൻ ടോം ചാക്കോ ചെയ്തിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close