മോഹൻലാലിനും വിജയ്ക്കും ശേഷം ദിലീപ് ആരാധകന്റെ കഥയുമായി ഷിബു..!

Advertisement

ദളപതി വിജയ് ആരാധകന്റെ കഥയുമായി വന്ന സണ്ണി വെയ്‌നിന്റെ പോക്കിരി സൈമൺ എന്ന ചിത്രവും മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന്റെ ആരാധികയുടെ കഥ പറഞ്ഞ മഞ്ജു വാര്യരുടെ മോഹൻലാൽ എന്ന ചിത്രവും, മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ ഇന്നസെന്റിന്റെ സുവർണ്ണ പുരുഷൻ എന്ന ചിത്രവും  നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ഒരു ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഷിബു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്യും. അർജുൻ, ഗോകുൽ എന്നിവർ ചേർന്ന് കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രണീഷ് വിജയൻ ആണ്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാൻ പോകുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി കുറച്ചു നാൾ മുൻപ് റിലീസ് ചെയ്തത്. അഞ്ജു നായികയായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാര്‍ഗോസ് സിനിമാസാണ് ആണ്. 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം ആണ് അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഷിബു ഒരുക്കുന്നത്. മച്ചാൻ വേറെ ലെവലാ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. ഈ ചിത്രത്തിന്റെ ടീസർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ദിലീപ് തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close