മമ്മുക്കയുമായി തന്നെ താരതമ്യപ്പെടുത്തരുത്, അദ്ദേഹം എവർ ഗ്രീനാണ്: ശാന്തി കൃഷ്ണ..!

Advertisement

1980 കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശാന്തി കൃഷ്ണ. 1981 ഇൽ റിലീസ് ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ പോപ്പുലർ നായികമാരിലൊരാളായി മാറിയത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം അഭിനയിച്ച ശാന്തി കൃഷ്ണ തൊണ്ണൂറുകളുടെ അവസാനം വരെ മലയാള സിനിമയിൽ സജീവമായി നിന്നു. അതിനു ശേഷം കുടുംബ ജീവിതവുമായി ഒരിടവേളയെടുത്ത ഈ നടി തിരിച്ചു വരുന്നത് ഏകദേശം പത്തൊൻപതു വർഷങ്ങൾക്കു ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമായ ശാന്തി കൃഷ്ണ അന്നും ഇന്നും തന്റെ സൗന്ദര്യം ഏറെ കാത്തു സൂക്ഷിക്കുന്ന ഒരു നടിയാണ്. അതുകൊണ്ടു തന്നെ നടിമാർക്കിടയിലെ മമ്മൂട്ടി എന്നൊരു വിളിപ്പേരും ശാന്തി കൃഷ്ണക്കുണ്ട്.

എന്നാൽ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ശാന്തി കൃഷ്ണ പറയുന്നത് മമ്മുക്കയുമായൊന്നും തന്നെ താരതമ്യപ്പെടുത്തരുത് എന്നാണ്. അദ്ദേഹം എവർ ഗ്രീൻ ആണെന്നും എന്നാൽ നടിമാർക്കിടയിലെ മമ്മൂട്ടി എന്ന കമന്റു വലിയൊരു അഭിന്ദനമാണെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലും ശാന്തി കൃഷ്ണ തിളങ്ങിയിട്ടുണ്ട്. ശാന്തി കൃഷ്ണയുടെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രങ്ങൾ കേൾക്കാത്ത ശബ്ദം, ചില്ലു , ഹിമവാഹിനി, എന്നും നന്മകൾ, വിഷ്ണു ലോകം, പണ്ട് പണ്ടൊരു രാജകുമാരി, കൗരവർ, ഗാന്ധർവം, ചെങ്കോൽ, ആലവട്ടം, പരിണയം, പിൻഗാമി, പക്ഷെ, കുടുംബ വിശേഷം, സുകൃതം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വിജയ് സൂപ്പറും പൗര്ണമിയും, ലോനപ്പന്റെ മാമോദീസ എന്നിവയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close