ട്രക്കിങിനിടെ കാൽ വഴുതി മലയിടുക്കിൽ കുടങ്ങിയ ബാബു എന്ന യുവാവിനെ ഇന്ത്യൻ ആർമിയുടെ ദൗത്യ സേന സംഘം രക്ഷപ്പെടുത്തിയ വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആർമി ഉദ്യോഗസ്ഥനായ ബാല ആണ് ബാബുവിനെ രക്ഷിക്കുന്ന ദൗത്യം ഏറ്റെടുത്തത്. 45 മണിക്കൂർ നീണ്ട കാത്തിരുപ്പിനു ശേഷമായിരുന്നു ബാബുവിനെ മലയിടുക്കിൽ നിന്നു രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്റര്‍ അടക്കം രക്ഷാപ്രവർത്തനത്തിനെത്തിയെങ്കിലും അവസാനമെത്തിയ കരസേനാ സംഘമാണ് ബാബുവിനെ സുരക്ഷിതമാക്കിയത്. ഏകദേശം രണ്ടു ദിവസത്തോളമായി മലയിടുക്കിൽ കുടുങ്ങി കിടന്നെങ്കിലും മനോധൈര്യം കൈവിടാതെ ഇരുന്നതാണ് ബാബുവിനും ഗുണമായതു. ഏതായാലും ഇപ്പോൾ ഇന്ത്യൻ കരസേനക്കും അതുപോലെ ബാബുവിനും അഭിനന്ദനവും ആശംസകളും നൽകുകയാണ് സമൂഹ മാധ്യമത്തിലൂടെ കേരളത്തിലെ ജനങ്ങൾ. മാധ്യമങ്ങൾ രക്ഷ പ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു ഇന്ന് രാവിലെ മുതൽ.
ഇപ്പോഴിതാ ബാബുവിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത യുവ താരം ഷെയിൻ നിഗം. ഷെയിൻ നിഗം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിൻ്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിൻ്റെയും ആണ് ഈ ദിവസം. നവാഗതനായ ശരത് മേനോൻ ഒരുക്കിയ വെയിൽ എന്ന ചിത്രമാണ് ഷെയിൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം. ഫെബ്രുവരി 25 നാണു ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിച്ചത്.