അച്ഛനാണച്ഛാ ശരിയായ ഹീറോ; ശ്രദ്ധ നേടി ഷമ്മി തിലകന്റെ വാക്കുകൾ..!

Advertisement

മലയാള സിനിമയിൽ ഒരു മാഫിയ ഉണ്ടെന്നും അവരാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നുമുള്ള റിപ്പോർട്ട് ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് കൈമാറിയിരുന്നു. നടന്മാർ സംവിവിധായകര്‍ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബിയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നായിരുന്നു ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടും അതിനു ശേഷം മലയാള സിനിമയിലുണ്ടായ വിവാദങ്ങളുടെ പശ്‌ചാത്തലത്തിലുമാണ് ഈ അന്വേഷണം നടത്തി ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഇപ്പോഴിതാ ഈ കമ്മീഷന്റെ റിപ്പോർട്ടുമായി ബന്ധപെട്ടു പ്രശസ്ത നടൻ ഷമ്മി തിലകൻ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. തന്റെ അച്ഛൻ തിലകൻ ഈ കാര്യം വർഷങ്ങൾക്കു മുൻപേ പറഞ്ഞതാണെന്നും ഷമ്മി തിലകൻ ഓർമപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് ഈ വിഷയത്തിൽ ഷമ്മി തിലകൻ പ്രതികരിച്ചത്.

ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ സംവിധായകർ നിർമ്മാതാക്കൾ എന്നിവരുൾപ്പെട്ട 15 പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും. അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും, പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും. നടിമാർ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച്‌ ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും, ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോർട്ടിൽ പറയുന്നു.

Advertisement

ഇത് തന്നെയല്ലേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിന്യായത്തിൽ, തങ്ങളുടെ ഇഷ്ടത്തിനും ഇംഗിതത്തിനും താളത്തിനും തുള്ളാത്തവർക്ക്ബു ദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്? ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്സ്ആപ്പ് സന്ദേശത്തിൽ, പറയുന്ന സൂപ്പർബോഡി? അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ? അങ്ങനെയെങ്കിൽ. മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാള സിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ? അതെ. അച്ഛനാണച്ഛാ ശരിയായ ഹീറോ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close