![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/11/actor-shammy-thilakan-facebook-post.jpg?fit=1024%2C592&ssl=1)
അന്തരിച്ചു പോയ മഹാനടൻ തിലകന്റെ മകനെന്ന നിലയിൽ മാത്രമല്ല ഷമ്മി തിലകനെ മലയാളിക്കു പരിചയം. മികച്ച നടനും ഗംഭീര ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ് ഷമ്മി തിലകൻ. മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‍കാരം ഒന്നിലധികം തവണ നേടിയെടുത്തിട്ടുള്ള ഈ നടൻ, നായകനായും വില്ലനായും സഹനടനായും ഹാസ്യ നടനായും വരെ അഭിനയിച്ചു കയ്യടി മേടിച്ചിട്ടുള്ള പ്രതിഭയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഷമ്മി തിലകൻ പലപ്പോഴും വിവാദമാകാൻ സാധ്യതയുള്ള കാര്യങ്ങൾ വരെ പേടി കൂടാതെ തുറന്നു പറയുന്ന വ്യക്തിയാണ്. അതോടൊപ്പം തന്നെ തന്റെ പഴയകാല സിനിമാ ഓർമകളും സൗഹൃദങ്ങളും പങ്കു വെക്കുന്ന പോസ്റ്റുകളും ഷമ്മി തിലകനിൽ നിന്നുണ്ടാവാറുണ്ട്. ഇപ്പോഴിതാ കീർത്തിചക്ര എന്ന മോഹൻലാൽ – മേജർ രവി ചിത്രത്തിലെ ഒരു അപൂർവ ചിത്രമാണ് ഷമ്മി തിലകൻ പങ്കു വെച്ചിരിക്കുന്നത്. അതിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കമാൻഡോ ഓഫീസർ കഥാപാത്രമായാണ് ഷമ്മി തിലകൻ അഭിനയിച്ചത്. ആ ചിത്രത്തിലെ ഒരു ഫയറിംഗ് സീനിലെ ചിത്രമാണ് അദ്ദേഹം ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്.
ഫയർ ചെയ്യുന്ന സ്റ്റിൽ പങ്കു വെച്ച് കൊണ്ട് ഷമ്മി തിലകൻ കുറിച്ചിരിക്കുന്നു വാക്കുകൾ ഇങ്ങനെ, ഓർമ്മിക്കാനും ഓർമ്മിപ്പിക്കാനും ഒരു വെടിയൊച്ച..സിനിമയിലെ ഡമ്മി ഗൺ അല്ല. പിന്നാടീം പൊട്ടുന്ന സർക്കസ് തുപ്പാക്കിയുമല്ല..ഒന്നാംതരം #AK_47. കീർത്തിചക്ര സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചപ്പോൾ പ്രശസ്ത നടൻ ബിജു മേനോൻ പകർത്തിയത്. ഒരു വെടിക്കുള്ള മരുന്ന് ഇപ്പോഴുമുണ്ട്. ഷമ്മി തിലകനൊപ്പം ബിജു മേനോനും ആ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു. 2006 ഇൽ റിലീസ് ചെയ്ത കീർത്തിചക്ര വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു എന്ന് മാത്രമല്ല, വലിയ നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു.
https://www.facebook.com/shammythilakanofficial/posts/210403183788260