ഇന്നത്തെ അമ്മേടെ നായരോടൊപ്പം; ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു, 30 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം പങ്കു വെച്ച് ഷമ്മി തിലകൻ..!

Advertisement

അന്തരിച്ചു പോയ ഇതിഹാസ നടൻ തിലകന്റെ മകനും മലയാളത്തിലെ പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. മലയാളത്തിലെ താര സംഘടനയായ അമ്മയുടെ പ്രധാന പദവികളിലൊന്ന് വഹിക്കുന്ന പ്രശസ്ത നടൻ ഇടവേള ബാബുവുമൊത്തുള്ള ഒരു പഴയകാല ചിത്രമാണ് ഷമ്മി തിലകൻ പങ്കു വെച്ചിരിക്കുന്നത്. ആ ചിത്രത്തിന് ഷമ്മി തിലകൻ നൽകിയിരിക്കുന്ന ക്യാപ്‌ഷനും ഏറെ രസകരമാണ്. ഷമ്മി തിലകൻ ആ ചിത്രം പങ്കു വെച്ച് കൊണ്ട് പറഞ്ഞിരിക്കുന്നതിങ്ങനെ, #പൂപ്പൽപിടിച്ചഒരു_പഴംകാഴ്ച. ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വർഷങ്ങൾക്ക് മുമ്പ്. ടി.കെ.രാജീവ് കുമാറിന്റെ #ഒറ്റയാൾപട്ടാളം സിനിമയിൽ അഭിനയിക്കുമ്പോൾ ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു. #കുത്തിപ്പൊക്കൽ. മുകേഷിനെ നായകനാക്കി ടി കെ രാജീവ് കുമാർ ഒരുക്കിയ ചിത്രമാണ് ഒറ്റയാൾ പട്ടാളം. അതിൽ നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രത്തെയാണ് ഷമ്മി തിലകൻ അവതരിപ്പിച്ചത്. എന്നാൽ അതിൽ വളരെ രസകരമായി തന്നെ കോമെഡിയും ഈ നടൻ ചെയ്തിരുന്നു.

കൂടുതലും തന്റെ കരിയറിൽ അഭിനയിച്ചിട്ടുള്ളത് വില്ലൻ വേഷങ്ങളാണെങ്കിലും തനിക്കു അതിമനോഹരമായി കോമെഡിയും ചെയ്യാൻ കഴിയുമെന്ന് ഈ നടൻ പല തവണ തെളിയിച്ചിട്ടുണ്ട്. അതുപോലെ മലയാളത്തിലെ ഏറ്റവും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകളിലൊരാൾ കൂടിയാണ് ഷമ്മി തിലകൻ. ഡബ്ബിങ്ങിന് രണ്ടു തവണ സംസഥാന അവാർഡ് നേടിയ അദ്ദേഹം ശബ്ദം നൽകിയ പ്രശസ്ത കഥാപാത്രങ്ങളാണ് ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ, ധ്രുവത്തിലെ ഹൈദർ മരക്കാർ, സ്ഫടികത്തിലെ കുറ്റിക്കാടൻ എന്നിവ. ഗസൽ, ഒടിയൻ എന്നീ ചിത്രങ്ങളിലെ ഡബ്ബിങ്ങിനാണ് അദ്ദേഹം സംസ്ഥാന അവാർഡ് നേടിയെടുത്തത്. നായകനായും കയ്യടി നേടിയെടുത്തിട്ടുള്ള ഈ നടൻ 1986 ഇൽറിലീസ് ചെയ്ത ഇരകൾ എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close