മെഗാസ്റ്റാർ മമ്മൂട്ടിയുടെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപന വേള മുതൽ ഇരുതാരങ്ങളുടെയും ആരാധകർ ഉൾപ്പെടെ സിനിമാ ലോകം വളരെ ആവേശത്തിലാണ്.മോഹൻലാലിന്റെ മരയ്ക്കാർ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രികരണം പുരോഗമിക്കുകയാണ്.ഈ അവസരത്തിലാണ് മമ്മൂട്ടി- സന്തോഷ് ശിവൻ ചിത്രത്തിന്റെ വർക്കുകൾ ഈ വർഷം തന്നെ ഉണ്ടാകുമെന്ന വിവരങ്ങളുമായ് നിർമ്മാതാവായ ഷാജി നടേശൻ രംഗത്തെത്തിയത് കുഞ്ഞാലി മരയ്ക്കാർ എന്ന ധീര സ്വാതന്ത്ര്യ പോരാളി ചരിത്രത്തോട് നീതി പുലർത്തിയത് പ്പോലെ തങ്ങളുടെ സിനിമയും ചരിത്രത്തോട് നീതി പുലർത്തുമെന്നും അദേഹം പറഞ്ഞു.കൂടാതെ മോഹൻലാൽ പ്രിയദർശൻ ചിത്രത്തിന് എല്ലാ വിധ ആശംസകളും നേരുകയും ചെയ്തു അദ്ധേഹം.
16-ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇരു ചിത്രങ്ങളുടേയും ഇതിവൃത്തം.കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാനുള്ള ആലോചന ഓഗസ്റ്റ് സിനിമാസ് 2014ല്‍ തുടങ്ങിയതാണ്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ മമ്മൂക്കയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് 2017ല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും. സന്തോഷ് ശിവന്‍ മറ്റു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരുന്നതിനാലും ചിത്രത്തിന്റെ വന്‍ മുതല്‍ മുടക്കുമാണ് പ്രൊജക്ട് വൈകിപ്പിച്ചത്. ഒരുപാട് ഗവേഷണങ്ങളും പഠനങ്ങളും നടത്തിയതിന് ശേഷമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ടി പി രാജീവന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഈ സ്‌ക്രിപ്റ്റിന് പിന്നിലുണ്ടെന്നും അദ്ധേഹം കൂട്ടി ചേർക്കുന്നു.
മോഹൻലാൽ – പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാർ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ ചിത്രികരണം പുരോഗമിക്കുന്നു. മധു, സിദ്ധിഖ് ,പ്രണവ് മോഹൻലാൽ, അർജുൻ സർജ,മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം സംവിധായകൻ ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നു.തിരു ഛായാഗ്രഹണവും സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു.ആന്റെണി പെരുമ്പാവൂർ, സി ജെ റോയ് ,സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.