ഷാജി കൈലാസ് ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറിൽ നായികയായി ഭാവന

Advertisement

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. പ്രശസ്ത നടി ഭാവന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് എന്നാണ് സൂചന. ഭാവനയ്ക്ക് ഒപ്പം അദിതി രവിയും ഇതിലെ പ്രധാന കഥാപാത്രത്തിന് ജീവൻ നൽകും. രഞ്ജി പണിക്കർ ,അജ്മൽ അമീർ ,രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖിൽ ആനന്ദ് ആണ്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്. ദേശീയ പുരസ്ക്കാരം നേടിയ ജയരാജ്- സുരേഷ് ഗോപി ചിത്രം കളിയാട്ടം നിർമ്മിച്ചതും ഇവരാണ്.

നിറം, മേല സന്ദേശം വസന്തമാളിക,,വിൻ്റർ എന്നീ ചിത്രങ്ങളും നിർമ്മിച്ച പ്രൊഡക്ഷൻ ബാനറാണ് ജയലക്ഷ്മി ഫിലിംസ്. 2006 ഇൽ റിലീസ് ചെയ്ത ചിന്താമണി കൊലക്കേസ് ആണ് ഷാജി കൈലാസ്- ഭാവന ടീം ഇതിന് മുൻപ് ഒന്നിച്ച ചിത്രം. ഹണ്ട് എന്ന ഈ പുതിയ ചിത്രത്തിന് സംഗീതം നൽകുന്നത് കൈലാസ് മേനോനും ഇതിന് ക്യാമറ ചലിപ്പിക്കുന്നത് ജാക്സണുമാണ്. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് ഹണ്ട്. അജാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. പൃഥ്വിരാജ് നായകനായ കാപ്പ, മോഹൻലാൽ നായകനായ എലോണ് എന്നിവയാണ് ഷാജി കൈലാസ് ഒരുക്കി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

Advertisement

ഫോട്ടോ കടപ്പാട്: Pranav Raaj

Advertisement

Copyright © 2017 onlookersmedia.

Press ESC to close