ഉള്ളിൽ മികച്ചൊരു ഛായാഗ്രാഹകൻ ഒളിഞ്ഞിരിക്കുന്നു; പ്രണവ് മോഹൻലാലിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

Advertisement

ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതോടെ പ്രണവ് എന്ന നടന്റെ താരമൂല്യവും വളരെ വലുതായി കഴിഞ്ഞു. എന്നാൽ സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നാലെ മാത്രം പായാതെ ലോക സഞ്ചാരവും വായനയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്ത് കൊണ്ടാണ് ഈ യുവാവ് ശ്രദ്ധ നേടുന്നത്. ലോകം മുഴുവൻ യാത്ര ചെയ്യുന്ന പ്രണവ്, സർഫിങ്, മൗണ്ടൻ ക്ലൈംബിങ്, പാർക്കർ, ജിംനാസ്റ്റിക്, സ്‌കേറ്റിങ് എന്നിവയെല്ലാം പഠിച്ച ആള് കൂടിയാണ്. തന്റെ യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും പ്രണവ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വെക്കാറുമുണ്ട്. ഇപ്പോഴിതാ പ്രണവ് പങ്ക് വെച്ച ചിത്രങ്ങളുടെ കീഴിൽ പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന, ഒന്നും വിട്ട് കളയാത്ത ഒരു കണ്ണ് പ്രണവിനുണ്ടെന്നും, ഒരു ഗംഭീര ഛായാഗ്രാഹകൻ പ്രണവിന്റെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും അൽഫോൺസ് പുത്രൻ കുറിക്കുന്നു.

https://www.instagram.com/p/CjV5sWHLpea/

Advertisement

ആ ഛായാഗ്രാഹകനെ വേഗം പുറത്ത് കൊണ്ട് വരാനും അൽഫോൺസ് പുത്രൻ പറയുന്നുണ്ട്. പ്രണവ് എടുത്ത ചിത്രങ്ങളെ അൽഫോൺസ് പുത്രൻ അഭിനന്ദിക്കുകയും ചെയ്യുന്നു. ബാലതാരമായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ആദ്യ ചിത്രത്തിലൂടെ തന്നെ നേടിയ പ്രണവ് മോഹൻലാൽ, നായകനായി അരങ്ങേറ്റം കുറിച്ചത് ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ തന്നെ വലിയ ആരാധക വൃന്ദത്തെയാണ് പ്രണവ് നേടിയത്. ഈ വർഷം പ്രണവ് നായകനായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം അൻപത് കോടി ക്ലബിൽ ഇടം പിടിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. പുതിയ വർഷത്തിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന നാലാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close